Advertisement

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; ഇന്നത്തെ നിരക്കുകള്‍ അറിയാം…

September 25, 2023
Google News 2 minutes Read
Kerala gold rate silver rate updates

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. സ്വര്‍ണം ഗ്രാമിന് 5495 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. സ്വര്‍ണം പവന് 43960 രൂപ നിരക്കിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്. സംസ്ഥാനത്ത് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4548 രൂപയുമാണ്. (Kerala gold rate silver rate updates)

കഴിഞ്ഞ ദിവസം സ്വര്‍ണവില ഗ്രാമിന് പത്ത് രൂപ വര്‍ധിച്ചിരുന്നു. സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡിട്ടത് മെയ് 5നായിരുന്നു. അന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് വില 5720 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് വില 45760 രൂപയുമായിരുന്നു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

സംസ്ഥാനത്ത് ഇന്ന് വെള്ളിവിലയും മാറ്റമില്ലാതെ തുടരുകയാണ്. സാധാരണ വെള്ളി ഗ്രാമിന് 79 രൂപ എന്ന നിരക്കിലും ഹാള്‍മാര്‍ക്ക് വെള്ളി 103 രൂപ എന്ന നിരക്കിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Story Highlights: Kerala gold rate silver rate updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here