ഗണേഷ് കുമാറിന് നിർണായക ദിനം; സോളാർ പീഡന ഗൂഢാലോചന കേസ് ഇന്ന് വീണ്ടും കോടതിയിൽ

സോളാർ പീഡന ഗൂഢാലോചനക്കേസ് കൊട്ടാരക്കര കോടതി ഇന്ന് പരിഗണിക്കും. സോളാർ കേസ് പ്രതിയെയും കെ.ബി ഗണേശ് കുമാർ എം.എൽ.എയെയും പ്രതിയാക്കി നൽകിയ സ്വകാര്യ അന്യായ ഹർജിയാണ് കോടതി പരിഗണിക്കുന്നത്. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക.(solar harassment complaint conspiracy oommen chandy)
പ്രതികൾക്ക് കോടതി അയച്ച നോട്ടീസ്, നേരത്തെ രണ്ട് മാസത്തേക്ക് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിന്‍റെ കാലാവധി ഇന്നലെ അവസാനിച്ചതോടെയാണ് കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്.കേസിൽ ഉമ്മൻ ചാണ്ടി, ഫെനി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവരുടെ മൊഴികൾ കോടതി എടുത്തിരുന്നു.
21 പേജുള്ള കത്താണ് ജയിലിൽ വച്ച് കൈമാറിയതെന്ന് ഫെനി മൊഴിനൽകി.സോളാർ പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് എഴുതിച്ചേർത്തതാണെന്ന് സി.ബി.ഐയും കണ്ടെത്തിയതോടെയാണ് ഇടവേളയ്ക്കുശേഷം കേസ് വീണ്ടും സജീവചര്‍ച്ചയായത്.
Story Highlights: solar harassment complaint conspiracy oommen chandy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here