Advertisement

‘പി.ആര്‍. അരവിന്ദാക്ഷന്റെ അറസ്റ്റ്; ഇ ഡിക്ക് വഴങ്ങാൻ സിപിഐഎമ്മിന് മനസില്ല’- എം വി ഗോവിന്ദൻ

September 26, 2023
2 minutes Read

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി അറസ്റ്റ് ചെയ്‌ത പി.ആര്‍.അരവിന്ദാക്ഷന് പിന്തുണയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം,വി.ഗോവിന്ദന്‍.അരവിന്ദാക്ഷൻ ഇഡിക്കെതിരെ പറഞ്ഞതിലെ പ്രതികാര നടപടിയാണ് കസ്റ്റഡി. (M V Govindan support over P R Aravindakshan)

ഇ ഡിക്ക് വഴങ്ങാൻ സിപിഐഎമ്മിന് മനസില്ല.തികച്ചും അന്യായമായ നടപടിയാണ്. മൊയ്‌തീനിലേക്ക് മാത്രമല്ല, ആരിലേക്കും ഇ ഡി എത്താം.സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്നും എം വി ഗോവിന്ദൻ ആരോപിച്ചു.

തൃശൂരിൽ നിന്നാണ് അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തത്. കള്ളക്കേസെന്നായിരുന്നു അരവിന്ദാക്ഷന്‍റെ പ്രതികരണം.കേസില്‍ അറസ്റ്റിലാകുന്ന ആദ്യ സിപിഐഎം കാരനാണ് അരവിന്ദാക്ഷന്‍. അത്താണി ലോക്കൽ കമ്മിറ്റി അംഗം ആണ് പി ആര്‍ അരവിന്ദാക്ഷന്‍. എസി മൊയ്തിനുമായി ഏറെ അടുപ്പമുള്ള നേതാവാണ്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനും ആയിരുന്നു അരവിന്ദാക്ഷൻ. കൂടാതെ അത്താണി ലോക്കല്‍ കമ്മറ്റി അംഗവും വടക്കാഞ്ചേരി നഗരസഭ ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാനും കൂടിയാണ്.

Story Highlights: M V Govindan support over P R Aravindakshan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top