മെയ്‌തെയ് കുട്ടികളുടെ കൊലപാതകം; സിബിഐ സംഘം മണിപ്പൂരില്‍

കലാപബാധിതമായി മണിപ്പൂരില്‍ രണ്ട് മെയ്‌തെയ് കുട്ടികള്‍ കൊലപ്പെട്ട പശ്ചാത്തലത്തില്‍ സിബിഐ സംഘം ഇന്ന് മണിപ്പൂരിലെത്തും. കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് സിബിഐ ഡയറക്ടറും സംഘവും ഇന്ന് രാവിലെ പ്രത്യേക വിമാനത്തില്‍ മണിപ്പൂരിലെത്തുക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശപ്രകാരമാണ് നടപടി.
കുട്ടികളുടെ കൊലപാതകത്തിന് പിന്നാലെ മണിപ്പൂരില്‍ പ്രതിഷേധം കനക്കുകയാണ്. ഇന്നലെ രാത്രി വൈകിയും ഇംഫാലില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയ മെയ്‌തെയ് വിഭാഗക്കാരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടി. 50 ഓളം മെയ്‌തെയ്ക്കാര്‍ക്ക് പരുക്കേറ്റു. കുട്ടികളുടെ കൊലപാതകത്തിന് പിന്നില്‍ കുക്കി സംഘടനകളെന്ന് മെയ്‌തെയ് ആരോപിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റ് നിരോധനം വീണ്ടും ഏര്‍പ്പെടുത്തി. രണ്ട് ദിവസം സ്‌കൂളുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് നടുക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നത്. ജൂലൈ ആറിന് കാണാതായ രണ്ട് മെയ്തെയ് കുട്ടികളാണ് കൊല്ലപ്പെട്ടത്. രണ്ട് കുട്ടികളെ ബന്ദികളാക്കിക്കൊണ്ട് ആയുധധാരികള്‍ നില്‍ക്കുന്ന ചിത്രമാണ് ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചതിന് പിന്നാലെ പുറത്തുവന്നിരിക്കുന്നത്. പിന്നാലെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി ബീരേന്‍ സിങ്ങിന് നിര്‍ദേശം നല്‍കുകയായിരുന്നു.
Read Also: ഭീകരവാദത്തെ ഒരുതരത്തിലും അനുകൂലിക്കില്ല, ഇന്ത്യ നീതിക്ക് വിരുദ്ധമായി പ്രവർത്തിക്കില്ല; എസ് ജയശങ്കർ
കുട്ടികളെ കാണാതായതിന് പിന്നാലെ ജൂലൈ 19ന് പിതാന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തുടനീളം പൊലീസ് തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. ഇതിനിടെയാണ് കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചത്.
Story Highlights: CBI team in Manipur to probe Meitei Children’s Murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here