Advertisement

‘എന്റെ പേരിൽ വീടില്ല, പക്ഷേ രാജ്യത്തെ ലക്ഷക്കണക്കിന് പെൺമക്കളെ വീട്ടുടമസ്ഥരാക്കി മാറ്റി’; മോദി

September 27, 2023
Google News 2 minutes Read
_Don't Have House In My Name But...__ PM Modi In Gujarat

പ്രതിപക്ഷത്തെ വീണ്ടും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് പതിറ്റാണ്ടായി വനിതാ സംവരണ ബില്ലിനെ പ്രതിപക്ഷം അവഗണിച്ചു. ബിജെപി സർക്കാർ ഇന്നത് യാഥാർത്ഥ്യമാക്കി. തന്റെ പേരിൽ ഒരു വീടുപോലും ഇല്ലെന്ന് പറഞ്ഞ മോദി, തന്റെ സർക്കാർ രാജ്യത്തെ ലക്ഷക്കണക്കിന് പെൺമക്കളെ വീട്ടുടമസ്ഥരായി മാറ്റിയെന്നും അവകാശപ്പെട്ടു. 2 ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഇപ്പോൾ ഗുജറാത്തിലാണ്.

“ജനങ്ങൾക്കൊപ്പം സമയം ചിലവഴിക്കുന്ന എനിക്ക്, പാവപ്പെട്ടവർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് അറിയാം. ആ പ്രശ്നങ്ങൾ പരിഹരിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. എന്റെ സർക്കാർ രാജ്യത്തുടനീളമുള്ള ജനങ്ങൾക്കായി നാല് കോടി വീടുകൾ നിർമിച്ചു നൽകി. ഞാൻ അതിൽ സംതൃപ്തനാണ്. മുൻ സർക്കാരുകളെപ്പോലെ പാവപ്പെട്ടവർക്ക് വീട് നൽകുന്നതിനെ ഒരു ഔദാര്യമായി നമ്മൾ കാണുന്നില്ല. മറിച്ച്, പാവപ്പെട്ടവർക്ക് വീടുകൾ നിർമ്മിച്ച് അവർക്ക് മാന്യമായ ജീവിതം നൽകേണ്ടത് സർക്കാരിന്റെ കടമയായി ഞങ്ങൾ കരുതുന്നു”-മോദി പറഞ്ഞു.

“പാവപ്പെട്ടവരുടെ ആവശ്യങ്ങൾക്കനുസരിച്ചാണ് ഞങ്ങൾ വീടുകൾ നിർമ്മിക്കുന്നത്, അതും ഇടനിലക്കാരില്ലാതെ. നമ്മുടെ സ്ത്രീകളുടെ പേരിൽ ലക്ഷക്കണക്കിന് വീടുകൾ നിർമ്മിച്ച് രജിസ്റ്റർ ചെയ്തു നൽകി. എന്റെ പേരിൽ വീടില്ലെങ്കിലും ലക്ഷക്കണക്കിന് പെൺമക്കളെ എന്റെ സർക്കാർ വീട്ടുടമകളാക്കി” -മോദി അവകാശപ്പെട്ടു. മൂന്ന് പതിറ്റാണ്ടായി വനിതാ സംവരണ ബില്ലിനെ പ്രതിപക്ഷം അവഗണിച്ചുവെന്നും ബിജെപി സർക്കാർ ഇന്നത് യാഥാർത്ഥ്യമാക്കിയെന്നും മോദി കുറ്റപ്പെടുത്തി.

“ഞങ്ങൾ മുത്തലാഖിൽ നിന്ന് മുസ്ലീം സ്ത്രീകളെ മോചിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ, പ്രതിപക്ഷ പാർട്ടികൾ അവരുടെ രാഷ്ട്രീയ സമവാക്യങ്ങളെക്കുറിച്ച് ആശങ്കാകുലരാണ്…മുസ്ലീം സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് അവർക്ക് ആശങ്കയില്ല. വോട്ട് ബാങ്കിനെക്കുറിച്ച് മാത്രമാണ് അവരുടെ ആശങ്ക… മുത്തലാഖിനെതിരെ നിയമം കൊണ്ടുവന്നപ്പോൾ എന്തുകൊണ്ട് മുസ്ലീം സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി അവർ നിലകൊണ്ടില്ല?” – മോദി ചോദിച്ചു.

Story Highlights: “Don’t Have House In My Name”: PM Modi In Gujarat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here