Advertisement

ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലയ്ക്ക് പിന്നിൽ പാകിസ്ഥാനി ചാരസംഘടനയായ ഐഎസ്‌ഐ ?

September 27, 2023
Google News 2 minutes Read
Is Pakistan's ISI behind Canadian Khalistani Separatist Nijjar's Killing?

ഖാലിസ്ഥാന്‍ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചത് പാകിസ്ഥാനി ചാരസംഘടനയായ ഐഎസ്‌ഐ ആണോ?. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം തകര്‍ക്കാനായി നിജ്ജാറിനെ കൊലപ്പെടുത്താൻ ഐഎസ്‌ഐ ആഗ്രഹിച്ചിരിക്കാമെന്ന് കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞതായാണ് CNN-News18 റിപ്പോർട്ട് ചെയ്യുന്നത്. ഈ വിഷയത്തിൽ ഇന്ത്യയും കാനഡയും തമ്മില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെയാണ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തലുണ്ടാകുന്നത്.

കൊലപാതകത്തില്‍ ഐഎസ്ഐക്ക് പങ്കുണ്ടെന്ന സംശയം ബലപ്പെടുത്തുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ വൃത്തങ്ങള്‍ നടത്തുന്നത്. കാനഡയിലെ രണ്ട് ഐഎസ്‌ഐ അം​ഗങ്ങളാണ് രഹത് റാവുവും താരിഖ് കിയാനിയും. ഇവരാണ് പാകിസ്ഥാൻ ഏജൻസിക്ക് വേണ്ടി പ്രധാനപ്പെട്ട പല രഹസ്യ ദൗത്യങ്ങളിലും ഏർപ്പെടുത്തുന്നത്. ഇന്ത്യയിൽ നിന്ന് വരുന്ന പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപ്പെട്ട തീവ്രവാദികളുമായി പോലും ഇവർക്ക് അടുത്ത ബന്ധമുണ്ട്. ബിസിനസ്സ് കാരണങ്ങളാലോ പുതിയ ആളുകളെ ആകർഷിക്കാനായോ റാവുവും കിയാനിയും നിജ്ജാറിനെ കൊല്ലാനുള്ള ദൗത്യത്തിൽ ഏർപ്പെട്ടിരിക്കാമെന്നും സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സംശയം പ്രകടിപ്പിക്കുന്നു.

മേജർ ജനറൽമാർ മുതൽ ഹവാൽദാർമാർ വരെയുള്ള മുൻ ഐഎസ്‌ഐ ഉദ്യോഗസ്ഥർ നിജ്ജാറിന്റെ അയൽപക്കത്ത് താമസിക്കുന്നുണ്ടായിരുന്നു. നിജ്ജാർ വളരെ ശ്രദ്ധതയും സൂക്ഷമതയും ഉള്ള ആളായതിനാൽ അയാളുമായി അടുത്ത ബന്ധമുള്ളവർക്കല്ലാതെ ഈ കൊല ചെയ്യാനാവില്ലെന്നും കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. പ്രാദേശിക മയക്കുമരുന്ന് ബിസിനസ്സ് റാവുവിനും കിയാനിക്കും നേരിട്ട് നിയന്ത്രിക്കാനായി നിജ്ജാറിനെ കൊല ചെയ്യാനുള്ള ചുമതല ഇവരിൽ ആർക്കെങ്കിലും നൽകിയിരിക്കാമെന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

റാവു, കിയാനി, വിഘടനവാദി നേതാവ് ഗുർചരൺ പുന്നൂൻ എന്നിവരടങ്ങിയ മൂവരും ഈ ഓപ്പറേഷനിൽ ഉൾപ്പെട്ടിരിക്കാം. നിജ്ജാറിന്റെ സാമീപ്യവും പാകിസ്ഥാൻ ആസ്ഥാനമായുള്ള ഗ്രൂപ്പ് നേതാക്കളായ വാധാവ സിംഗ്, രഞ്ജീത് സിംഗ് നീത എന്നിവരുമായുള്ള ബന്ധവും ഐഎസ്‌ഐക്ക് ഒരു പ്രശ്‌നമായിരുന്നു. ഐഎസ്ഐ നിജ്ജാറിനുമേല്‍ പല തരത്തിൽ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി കാനഡയിലെത്തിയ ഗുണ്ടാസംഘങ്ങളുമായി നിജ്ജാര്‍ പൂര്‍ണമായി സഹകരിക്കണമെന്നായിരുന്നു ആവശ്യം. അതേസമയം പഴയ ഖാലിസ്ഥാനി നേതാക്കളോടായിരുന്നു നിജ്ജാറിന് ചായ്വ്. തങ്ങളുടെ ആവശ്യം നിജ്ജാര്‍ സമ്മതിക്കുന്നില്ലെന്ന് ഐഎസ്‌ഐ തിരിച്ചറിഞ്ഞതോടെ ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കരുതുന്നത്.

Story Highlights: Is Pakistan’s ISI behind Canadian Khalistani Separatist Nijjar’s Killing? 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here