നായക്കാവലിലെ കഞ്ചാവ് വില്പന; ജില്ലയിലെ ഗുണ്ടാ സംഘങ്ങൾക്ക് ലഹരി എത്തിക്കുന്നത് പ്രതി റോബിൻ എന്ന് പൊലീസ്

നായക്കാവലിലെ കഞ്ചാവ് വില്പനക്കേസ് പ്രതി റോബിൻ ജോർജ് ഗുണ്ടാ തലവന്മാരുടെ ഉറ്റ ചങ്ങാതിയെന്ന് പൊലീസ്. ജില്ലയിലെ ഗുണ്ടാ സംഘങ്ങൾക്ക് ലഹരി എത്തിക്കുന്നത് റോബിനാണ്. റോബിനെതിരെ ഗുരുതര വകുപ്പുകൾ ചേർക്കാൻ പൊലീസ് നിയമോപദേശം തേടി. ഇന്നലെ മീനച്ചിലാർ നീന്തിക്കടന്ന റോബിൻ പോയത് എവിടെക്കെന്ന് കണ്ടെത്താനായില്ല. ഇന്നലെ വരെ ഒളിവിൽ കഴിഞ്ഞത് പാറമ്പുഴയിലെ വീടിന് സമീപമാണ്. (dogs cannabis robin goonda)
ഇന്നലെ രാവിലെ പോലീസ് നടത്തിയ തെരച്ചിലിൽ റോബിന്റെ ഒളിയിടം കണ്ടെത്താനായെങ്കിലും പൊലീസിനെ കണ്ട റോബിൻ ഓടി രക്ഷപ്പെടുകയായിരുന്നു. പാറാമ്പുഴയിലെ റോബിന്റെ വീടിനു സമീപത്തു നിന്നാണ് ഇന്നലെ പൊലീസ് പ്രതിയെ കണ്ടെത്തിയത്. ഇവിടെ നിന്നും മീനച്ചിലാർ നീന്തി മറുകരയിൽ എത്തിയ റോബിൻ ഓടി രക്ഷപ്പെടുകയായിരുന്നു. അതേ സമയം റോബിനെ അന്വേഷിച്ച് ഡോഗ് ഹോസ്റ്റലിൽ എത്തിയ രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
Read Also: നായക്കാവലിൽ കഞ്ചാവ് കച്ചവടം; പ്രതി റോബിന്റെ സങ്കേതത്തിൽ എത്തിയ രണ്ടു യുവാക്കൾ പൊലീസ് കസ്റ്റഡിയിൽ
പൊലീസിനെ ആക്രമിക്കാൻ പ്രത്യേക പരിശീലനം നൽകിയ 13 നായകളാണ് റോബിൻ നടത്തുന്ന പെറ്റ് ഹോസ്റ്റലിൽ ഉള്ളത്. റോബിൻ നായ്ക്കൾക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പൊലീസെത്തിയാൽ ആക്രമിക്കുന്നതിനായി കാക്കി പാന്റ് കാണിച്ച് റോബിൻ നായ്ക്കളെ പരിശീലിപ്പിക്കുന്ന ദൃശ്യങ്ങൾ 24ന് ലഭിച്ചു. കാക്കി കണ്ട നായ പ്രകോപിതനായി ആക്രമിക്കുന്ന ദൃശ്യങ്ങളാണ് 24നു ലഭിച്ചത്. പൊലീസിനെ ആക്രമിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച നായകളാണ് റോബിന്റെ കൈവശം ഉള്ളത് എന്ന് തെളിയിക്കുന്നതാണ് ഈ വിഡിയോ.
ഹോസ്റ്റലിൽ നിന്ന് 18 കിലോ കഞ്ചാവ് കണ്ടെടുത്തു. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ ഓപ്പറേഷനിലൂടെയാണ് കഞ്ചാവ് വില്പന പൊലീസ് പിടികൂടിയത്.
ഡോഗ് ഹോസ്റ്റലിന്റെ മറവിലാണ് കഴിഞ്ഞ ഒന്നര വർഷമായി കുമാരനല്ലൂർ സ്വദേശി റോബിൻ ലഹരി കച്ചവടം നടത്തിയിരുന്നത്. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇന്നലെ രാത്രി 10.30 ഓടെ റോബിന്റെ കേന്ദ്രം പൊലീസ് വളഞ്ഞു. പുലർച്ചെ ഒരു മണിക്ക് കഞ്ചാവ് വാങ്ങാൻ എന്ന വ്യാജേന രണ്ടുപേരെ റോബിനടുത്തേക്ക് വിട്ടു. ഇതിലൂടെ പൊലീസ് സാന്നിധ്യം സംശയിച്ച റോബിൻ മുന്തിയ ഇനം നായകളെ പൊലീസിന് നേരെ അഴിച്ചുവിട്ട ശേഷം ഓടിരക്ഷപ്പെടുകയായിരുന്നു.
Story Highlights: kottayam dogs cannabis robin goonda
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here