Advertisement

‘അരവിന്ദാക്ഷനെ 8 തവണ ചോദ്യം ചെയ്‌തു, ഇ ഡി മാനസികമായും ശാരീരികമായും പീഡിപ്പിച്ചു’; വി എൻ വാസവൻ

September 27, 2023
Google News 2 minutes Read

കരുവന്നൂർ കേസ്, ഇ ഡിക്ക് പകപോക്കൽ രാഷ്ട്രീയമെന്ന് സഹകരണവകുപ്പ് മന്ത്രി വി എൻ വാസവൻ. തൃശൂരിൽ മാത്രം ഇ ഡി വന്നതിൽ സംശയമുണ്ട്. പി ആർ അരവിന്ദാക്ഷനെ 8 തവണ ചോദ്യം ചെയ്‌തു. മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി. സാമ്പത്തിക ഇടപാടിൽ സംശയമുണ്ടെങ്കിൽ ഇ ഡി അന്വേഷിക്കട്ടെ. ഇ.ഡിക്കെതിരെ അരവിന്ദാക്ഷന്‍ പരാതിപ്പെട്ട ശേഷമാണ് അറസ്റ്റ്.(V N Vasavan About Karuvannoor Bank Scam)

കരുവന്നൂരില്‍ നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ട. ഒരു നിക്ഷേപകനും ഒരു രൂപ പോലും നഷ്ടമാകില്ലെന്ന് മന്ത്രി പറ‍ഞ്ഞു. നടപടി സ്വീകരിക്കുന്നതിലും സര്‍ക്കാരിനോ പാര്‍ട്ടിക്കോ എതിര്‍പ്പില്ല. ബാങ്കിലെ നിക്ഷേപകര്‍ക്ക് നിക്ഷേപം തിരിച്ചുകൊടുക്കുന്നതിനുളള സഹായങ്ങള്‍ സഹകരണ വകുപ്പ് ചെയ്തു നല്‍കിയിരുന്നു. 110 കോടിയുടെ നിക്ഷേപം പുനഃക്രമീകരിച്ചു. കരുവന്നൂർ ബാങ്കിന്റെ പ്രവർത്തനം സാധാരണ നിലയിലേക്കെത്തിയെന്നും മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളിലെ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സഹകരണ മേഖലകളില്‍ നടന്ന ക്രമക്കേടുകളില്‍ അന്വേഷണം നടത്തുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.പാര്‍ട്ടിക്ക് ഏതെങ്കിലും സഹകരണ സംഘത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് അതിന്റെ നയതന്ത്ര തലത്തില്‍ ഇടപെടുന്ന സ്വഭാവമില്ലെന്നും മന്ത്രി വ്യക്തമാക്കി.

കരുവന്നൂരില്‍ ഏഴ് ജീവനക്കാരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഭരണസമിതി അംഗങ്ങളെ അറസ്റ്റ് ചെയ്തു. ബോര്‍ഡ് അംഗങ്ങള്‍ക്കെതിരേയും നടപടി എടുത്തിരുന്നു. വായ്പ തിരിച്ചടവിന്റെ ഭാഗമായി റിക്കവറി സെല്‍ ശക്തമായി പ്രവര്‍ത്തിച്ചതിന്റെ ഭാഗമായി 40 കോടിയോളം രൂപ തിരിച്ചുകിട്ടി. സ്വര്‍ണപ്പണയ വായ്പ കൊടുത്തുതുടങ്ങി. സാധാരണ ഗതിയിലേക്ക് വന്ന് തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.

Story Highlights: V N Vasavan About Karuvannoor Bank Scam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here