Advertisement

സിനിമാക്കാർ തെറ്റുകൾ ചൂണ്ടിക്കാട്ടുന്നില്ല, ഇ.ഡി വരുമെന്ന് ഭയം; അടൂർ ഗോപാലകൃഷ്ണൻ

September 29, 2023
Google News 3 minutes Read
adoor gopalakrishnan

സമൂഹത്തിൽ നടക്കുന്ന തെറ്റായ കാര്യങ്ങളെപ്പറ്റി പല സിനിമാക്കാരും തുറന്നു പറയാറില്ലെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. എഴുത്തു ജീവിതത്തിന്റെ 50 വർഷങ്ങൾ പൂർത്തിയാക്കുന്ന ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയ്ക്ക് തിരുവനന്തപുരം പ്രസ് ക്ലബ് നൽകിയ സ്നേഹാദര ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(Filmmakers do not point out mistakes, fear of ED)

പലർക്കും പലതും സംരക്ഷിക്കാനുണ്ട്. സൗകര്യങ്ങളും പദവികളുമൊക്കെ നോക്കിയിരിക്കുന്നവരും ഒട്ടേറെയാണ്. എന്തെങ്കിലും പറഞ്ഞാൽ ഇ.ഡി വരുമോ എന്നാണ് അവരുടെ ഭയം. നല്ല കാര്യങ്ങൾ കണ്ടാൽ വിളിച്ചുപറയുന്നയാളാണ് ഞാൻ. അതുപോലെ ചീത്ത കാര്യങ്ങളെക്കുറിച്ചും മടിയില്ലാതെ പറയും. കാണുന്ന കാര്യങ്ങളെക്കുറിച്ച് തുറന്നുപറച്ചിലിനു ഭയവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ശ്രീധരൻപിള്ള അരനൂറ്റാണ്ടുകൊണ്ട് 200ലേറെ പുസ്തകങ്ങൾ എഴുതി. ഇന്റർനെറ്റിൽ പരതിയപ്പോൾ പേജുകൾ തോറുമാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ ലിസ്റ്റ്. കവിത, യാത്രാവിവരണം, രാഷ്ട്രീയം തുടങ്ങി വൈവിധ്യമാർന്ന മേഖലകളിലാണ് അദ്ദേഹത്തിന്റെ എഴുത്ത്. ഇത്രയേറെ പുസ്തകങ്ങൾ എഴുതുന്നത് മനുഷ്യസാധ്യമാണോയൈന്നു തോന്നും.

പക്ഷേ ശ്രീധരൻ പിള്ളയ്ക്ക് അതിനു സാധിച്ചു. കലാബോധവും സാഹിത്യബോധവുമാണ് നല്ല ഭരണാധികാരികൾക്ക് വേണ്ട ഗുണം. ഈ കഴിവുകളുള്ളവരാണ്. രാഷ്ട്രീയ രംഗത്തും വരേണ്ടത്. ജനങ്ങളുമായി ഇടപഴകാൻ ഇത്തരം നേതാക്കൾക്കേ സാധിക്കൂ എന്നും അടൂർ പറഞ്ഞു.

Story Highlights: Filmmakers do not point out mistakes, fear of ED

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here