Advertisement

ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സില്‍ വമ്പന്‍ ഓഫറുകളുമായി മോട്ടറോള

September 29, 2023
Google News 1 minute Read
Motorola-flipkart offers

ഒക്ടോബര്‍ എട്ടിന് ആരംഭിക്കാനിരിക്കുന്ന ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സിന് മുന്നോടിയായി സ്മാര്‍ട്ട് ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകളാണ് മോട്ടറോള പ്രഖ്യാപിച്ചിരിക്കുന്നത്. ബിഗ് ബില്യണ്‍ ഡേയ്‌സ് വില്‍പനയില്‍ അവതരിപ്പിക്കുന്ന മോട്ടോറോള എഡ്ജ് 40 നിയോയുടെ 8+128 ജി.ബി. വേരിയന്റ് 19,999 രൂപയ്ക്കും 12+256 ജിബി വേരിയന്റ് 21,999 രൂപയ്ക്കും ആദ്യമായി വില്‍പനയ്‌ക്കെത്തും. മോട്ടോറോള എഡ്ജ് 40യുടെ ഏറ്റവും മികച്ച ഓഫര്‍ ബിഗ് ബില്യണ്‍ ഡേയ്‌സ് വില്‍പനയില്‍ പ്രഖ്യാപിക്കുമെന്നു കമ്പനി പറയുന്നു.

വില്‍പ്പനയ്‌ക്കെത്തും മുന്‍പ് തന്നെ മോട്ടറോള എഡ്ജി 40 നിയോ സമൂഹമാധ്യമങ്ങളില്‍ ഫീച്ചറുകള്‍ പ്രശംസ പിടിച്ചുപറ്റിയിരുന്നു. എഡ്ജി 40 നിയോയുടെ വരവിനായി നിരവധിപേരാണ് കാത്തിരിക്കുന്നത്. ഏറ്റവും ഭാരം കുറഞ്ഞ IP68 റേറ്റഡ് ഫോണും ഒപ്പം MediaTek™ Dimensity 7030 പ്രോസസര്‍ നല്‍കുന്ന ലോകത്തിലെ ആദ്യ ഫോണായിരിക്കും എഡ്ജ് 40 നിയോ എന്ന് കമ്പനി അവകാശപ്പെടുന്നത്.

മോട്ടോ ജി54 5ജി 8+128 ജിബി, 12+256 ജിബി വേരിയന്റുകള്‍ ഒക്ടോബര്‍ 8 മുതല്‍ യഥാക്രമം 12,999 രൂപയ്ക്ക് ലഭ്യമായി തുടങ്ങും. ശ്രദ്ധേയമായ ഇന്‍-ബില്‍റ്റ് 12 ജി.ബി. റാം + 256 ജി.ബി. സ്റ്റോറേജ് കോണ്‍ഫിഗറേഷനും സെഗ്മെന്റിന്റെ ഏറ്റവും ശക്തമായ മീഡിയടെക് ഡൈമെന്‍സിറ്റി 7020 ഒക്ടാ കോര്‍ പ്രൊസസറും ഉള്ള സെഗ്മെന്റിന്റെ ആദ്യ ഫോണാണ് മോട്ടോ ജി54 ജി.

8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട സ്മാര്‍ട്ട് ഫോണായ മോട്ടോജി84 5ജി 8,999 രൂപയ്ക്ക് ലഭിക്കും. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള സ്മാര്‍ട്ട്ഫോണായ മോട്ടോ ല13 6,749 രൂപയ്ക്കു ലഭിക്കും.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here