Advertisement

മുഖ്യമന്ത്രി ഞങ്ങളുടെ നേതാവ്, ഇ.ഡി ചോദ്യം ചെയ്യലുമായി ബന്ധമില്ല: എം.കെ.കണ്ണൻ

September 29, 2023
Google News 2 minutes Read

താൻ പാർട്ടി പ്രവർത്തനാണെന്നും പാർട്ടി സംരക്ഷണം ഉണ്ടാകുമെന്നും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ.കണ്ണൻ.കരുവന്നൂർ ബാങ്കിൽ നിന്ന് 18 കോടി തട്ടിയെന്ന ആരോപണം നേരിടുന്ന അനിൽകുമാറും ഹാജരായി.(M K Kannan about cpim protection)

മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്നു രാവിലെ തൃശൂർ രാമനിലയത്തിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലുമായി ബന്ധമില്ല.

മുഖ്യമന്ത്രി ഞങ്ങളുടെ നേതാവല്ലേ? മുഖ്യമന്ത്രിയെ കാണുന്നതും ഇതും തമ്മിൽ യാതൊരു ബന്ധവുമില്ല.’ ‘പാർട്ടിക്കാരനല്ലേ ഞാൻ? പിന്നെ എന്തിനാണ് പാർട്ടിയുടെ സംരക്ഷണം ഉണ്ടാകുമോ എന്നു ചോദിക്കുന്നത്?’ എന്നും കണ്ണൻ മാധ്യമങ്ങൾക്ക് മറുപടി നൽകി.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ മുന്നിൽ ഹാജരാകാൻ പോകുന്നതിന് മുമ്പായിരുന്നു കൂടിക്കാഴ്ച. രണ്ടാം തവണയാണ് ഇ ഡി കണ്ണനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിൽ സഹകരിക്കുമെന്ന് കണ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

Story Highlights: M K Kannan about cpim protection

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here