‘ഒരു ചാപ്പ കുത്തലിലും കേരളം ഒതുങ്ങില്ല’ മലപ്പുറത്ത് നിന്നുള്ള നബി ദിന റാലിയിലെ ദൃശ്യം ”ചാപ്പ” കുത്തുന്നവർക്കുള്ള മറുപടി; വി ശിവൻകുട്ടി

മലപ്പുറത്ത് നിന്നുള്ള നബി ദിന റാലിയിലെ വൈറൽ ദൃശ്യം പങ്കുവച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. മലപ്പുറത്ത് നിന്നുള്ള നബി ദിന റാലിയിലെ ഈ ദൃശ്യം കേരളത്തെ “ചാപ്പ” കുത്തുന്നവർക്കുള്ള മറുപടിയാണ്. ഒരു ചാപ്പ കുത്തലിലും കേരളം ഒതുങ്ങില്ലെന്നും വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിക്കുന്നു.(V Sivankutty on Nabidina Viral Video)
ഇന്നലെ സംസ്ഥാനത്തുടനീളം നബിദിന റാലികള്‍ നടന്നു. അത്തരത്തില്‍ റാലിക്കിടെ നോട്ട് മാല നല്‍കുന്ന അമ്മയുടെ വിഡിയോ സോഷ്യല്‍മിഡിയയില്‍ വൈറലായി. മലപ്പുറത്താണ് സംഭവം. മലപ്പുറം കോഡൂർ വലിയാട്ടിൽ നബിദിന റാലി വരുന്നതിനായി മഴയത്ത് കാത്ത് നില്‍ക്കുകയായിരുന്നു പ്രദേശവാസിയായ ഷീന. തന്‍റെ മകളോടൊപ്പമാണ് ഷീന നബിദിന റാലി കാണാനും കുട്ടികള്‍ക്ക് നോട്ടുമാല സമ്മാനിക്കാനുമെത്തിയത്. റാലി ക്യാപ്റ്റന് നോട്ടുമാല ചാർത്തുകയും ഒപ്പം കവിളിൽ ഉമ്മയും സമ്മാനിച്ചാണ് അമ്മ മടങ്ങിയത്.
എന്റെ കുട്ടികളാണ് ഞങ്ങൾ അങ്ങനെ കഴിഞ്ഞവരാണ്. നമ്മൾ അങ്ങനെയാണ് ജീവിച്ചതെന്നും ഷീന ട്വന്റിഫോറിനോട് പറഞ്ഞു . നോട്ടുമാല ഇട്ടതിൽ വലിയ അത്ഭുതമല്ല. എല്ലാവരും തുല്യരാണ്. വളരെ സന്തോഷം. ഞങ്ങൾ ഓണവും പെരുന്നാളും എല്ലാം ഒരുമിച്ച് ആഘോഷിക്കും അതാണ് പതിവെന്നും ഷീന പറഞ്ഞു. നോട്ടുമാല നഗരസഭയിൽ ഏൽപ്പിച്ചു സന്തോഷമുണ്ട്. കൂട്ടുകാർ ചിലവ് ചോദിച്ചു അത് നൽകുമെന്നും വിദ്യാർത്ഥി പറഞ്ഞു.
മലപ്പുറം കോഡൂർ വലിയാട് തദ് രീസുൽ ഇസ്ലാം മദ്രസയുടെ നബി ദിന റാലിക്കിടെയാണ് ഏവരുടയും മനസ് നിറയ്ക്കുന്ന സംഭവം നടന്നത്. ഷീനയെ കണ്ട് നബിദിന റാലി നിയന്ത്രിക്കുന്നവർ യാത്ര നിർത്തുകയും ഷീനയെ കുട്ടികളുടെ അടുത്തേക്ക് വിളിക്കുന്നതും വിഡിയോയിൽ കാണാം.തനിക്ക് അടുത്തിടെയാണ് ജോലി കിട്ടിയതെന്നും, ആദ്യ ശമ്പളം കിട്ടിയ സന്തോഷത്തിൽ ആണ് നോട്ട് മാല നൽകിയതെന്നുമാണ് ഷീന പറയുന്നത്. വിഡിയോ കണ്ടത്. ഏവരുടയും മനസ് നിറയ്ക്കുന്ന സംഭവം എന്നും ദ റിയൽ കേരള സ്റ്റോറിയെന്നുമൊക്കെയാണ് വിഡിയോയ്ക്ക് താഴെ വരുന്ന കമന്‍റുകള്‍.
Story Highlights:V Sivankutty on Nabidina Viral Video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here