ഏഷ്യന്‍ ഗെയിംസ്; പാകിസ്താനെ തകര്‍ത്ത് ഇന്ത്യന്‍ സ്‌ക്വാഷ് പുരുഷ ടീമിന് സ്വര്‍ണം

ഏഷ്യന്‍ ഗെയിംസില്‍ പത്താം സ്വര്‍ണ നേട്ടവുമായി ഇന്ത്യ. സ്‌ക്വാഷ് പുരുഷ ടീം ഇനത്തില്‍ 2-1ന് പാകിസ്താനെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ സ്വര്‍ണനേട്ടം. നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ ഇന്ത്യന്‍ താരം അഭയ് സിങ് പാകിസ്താന്റെ സമാന്‍ നൂറിനെ 11-7, 9-11, 7-11, 11-9, 12-10 സ്‌കോറിനാണ് തോല്‍പിച്ചത്.(Asian Games India Win 10th gold In Men’s Squash)
ആദ്യ സെറ്റ് അഭയ് സിങ് നേടിയപ്പോള്‍ രണ്ടും മൂന്നും സെറ്റ് സമാന്‍ നൂര്‍ സ്വന്തമാക്കി. നാലും അഞ്ചും സെറ്റില്‍ വീറോടെ പോരാടിയാണ് അഭയ് സിങ് വിജയം പിടിച്ചെടുത്തത്.
ഇന്ന് പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിങില്‍ ഇന്ത്യ വെള്ളി നേടി. സരബ്ജോത് സിങ്, ദിവ്യ ടിഎസ് എന്നിവര്‍ക്കാണ് വെളളി. ചൈനയുമായി ആയിരുന്നു ഫൈനല്‍ മത്സരം. ചൈനയുടെ ബോവന്‍ ഷാങ്-റാന്‍ക്‌സിന്‍ ജിയാങ് എന്നിവരോടാണ് പരാജയപ്പെട്ടത്. 16-14 എന്ന സ്‌കോറിനാണ് മത്സരം അവസാനിച്ചത്.
Read Also: ഏഷ്യന്‍ ഗെയിംസ്; 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിങില്‍ ഇന്ത്യയ്ക്ക് വെള്ളി
ഈ ഏഷ്യന്‍ ഗെയിംസിലെ സരബ്ജോതിന്റെയും ദിവ്യയുടെയും രണ്ടാമത്തെ മെഡലാണിത്. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ സരബ്ജോത് സ്വര്‍ണം നേടിയപ്പോള്‍ ഇതേ ഇനത്തിലെ വനിതാ വിഭാഗത്തില്‍ ദിവ്യ വെള്ളി നേടിയിരുന്നു.
Story Highlights: Asian Games India Win 10th gold In Men’s Squash
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here