‘ലിപ്സ്റ്റിക്കും ബോബ് കട്ട് ഹെയർസ്റ്റൈലുകളുമുള്ള സ്ത്രീകൾ മുന്നോട്ട് വരും’; വനിതാ സംവരണ ബില്ലിൽ ആർജെഡി നേതാവിന്റെ പരാമർശം വിവാദത്തിൽ

വനിതാ സംവരണ ബില്ലിൽ വിവാദ പരാമർശവുമായി ആർജെഡി മുതിർന്ന നേതാവ് അബ്ദുൾ ബാരി സിദ്ദിഖി ബില്ലിന്റെ പേരിൽ ലിപ്സ്റ്റിക്കും ബോബ് കട്ട് ഹെയർസ്റ്റൈലുകളുമുള്ള സ്ത്രീകൾ മുന്നോട്ട് വരും. പിന്നാക്ക സമുദായങ്ങളിലെ സ്ത്രീകൾക്ക് സർക്കാർ സംവരണം നൽകണമെന്നും സിദ്ദിഖി പറഞ്ഞു. ബിഹാറിലെ മുസാഫർപൂരിൽ ഒരു പരിപാടിയിൽ സംസാരിക്കവെയാണ് സിദ്ദിഖിയുടെ പ്രസ്താവന.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയും വരെ ടെലിവിഷനിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും വിട്ടു നിൽക്കാൻ ആർജെഡി നേതാവ് തന്റെ അനുയായികളോട് നിർദ്ദേശിച്ചു. തലച്ചോർ ഉപയോഗിക്കാതെ ടിവി കാണുന്നതും സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കുന്നതും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം അവകാശങ്ങൾക്കായി പോരാടണമെന്ന് അനുയായികളോട് അഭ്യർത്ഥിച്ചു.
Story Highlights: Row over RJD leader’s women’s quota remarks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here