Advertisement

‘മൃതദേഹത്തിന്റെ കാൽ മുട്ടുകൾ നിലത്ത് തൊട്ട നിലയിൽ ആയിരുന്നു’; സുജാതന്റേത് ആത്മഹത്യയല്ലെന്ന് ബന്ധുക്കൾ

September 30, 2023
2 minutes Read
sujathan was murderd alleges relatives

ഡൽഹി ദ്വാരകയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി പി പി സുജാതന്റെ മരണം കൊലപാതകം എന്ന് ആരോപണത്തിൽ ഉറച്ചു കുടുംബം.മൃതദേഹം കണ്ടെത്തിയ പാർക്ക് ലഹരി സംഘങ്ങളുടെ താവളമാണെന്നും ഇവരാകാം ഇതിന് പിന്നിലൊന്നും ഭാര്യ പ്രീത 24 നോട് പറഞ്ഞു.ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും സുജാതനില്ലെന്ന് സുഹൃത്തുകളും പ്രതിരിച്ചു. ഇന്നലെയാണ് ദ്വാരക കക്രോള മോഡിന് സമീപമുള്ള പാർക്കിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ സുജാതനെ കണ്ടെത്തുന്നത്. ( sujathan was murderd alleges relatives )

വ്യഴാഴ്ചയാണ് ഔദ്യോഗിക ആവശ്യങ്ങൾക്കായി ജയ്പൂരിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് തിരുവല്ല സ്വദേശി സുജാതൻ ഡൽഹി ദ്വാരകയിലെ വസതിവിട്ട് ഇറങ്ങിയത്. എന്നാൽ ഇന്നലെ ദ്വാരകയിലെ കക്രോള മോഡിന് സമീപമുള്ള പാർക്കിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ സുജാതനെ കണ്ടെത്തുകയായിരുന്നു.സുജാതന്റെ മരണം കൊലപാതകം എന്ന് ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് കുടുംബം.മൃതദേഹം കണ്ടെത്തിയ പാർക്ക് ലഹരി സംഘങ്ങളുടെ താവളമാണെന്നും ഇവരാകാം ഇതിന് പിന്നിലൊന്നും ഭാര്യ പ്രീത 24 നോട് പറഞ്ഞു.

ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും സുജാതനില്ലെന്നും.ശത്രുക്കൾ ആരെങ്കിലും സുജാതന് ഉള്ളതായി അറിവില്ലെന്നും സുഹൃത്തുക്കൾ പ്രതികരിച്ചു.

മൃതദേഹത്തിന്റെ കാൽ മുട്ടുകൾ നിലത്ത് തൊട്ട നിലയിൽ ആയിരുന്നുവെന്നും ശരീരത്തിൽ നിറയെ മുറിവുകൾ ഉണ്ടായിരുന്നുവെന്നും ദൃക്‌സാക്ഷി നിതേഷ് 24 നോട് പറഞ്ഞു.

ഹരിനഗറിലെ ദീ ൻദയാൽ ആശുപത്രിയിലാണ് സുജാതന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും.പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിനുശേഷം ആയിരിക്കും തുടർനടപടികൾ എന്ന് ദ്വാരക ഡിസിപി ഹർഷ വർധൻ അറിയിച്ചു.

Story Highlights: sujathan was murderd alleges relatives

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top