Advertisement

മണിപ്പൂർ സംഘർഷത്തിന് പിന്നിൽ മ്യാൻമറും ബംഗ്ലാദേശും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകൾ; എൻഐഎ

October 1, 2023
Google News 1 minute Read

മണിപ്പൂർ സംഘർഷത്തിന് പിന്നിൽ വിദേശകരങ്ങളാണെന്ന് എൻഐഎ. മ്യാൻമറും ബംഗ്ലാദേശും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകളാണ് മണിപ്പൂരിലെ സംഘർഷത്തിന് പിന്നിലെന്നാണ് എൻഐഎ കണ്ടെത്തൽ. വംശീയ വിള്ളൽ ഉണ്ടാക്കാനായി മ്യാൻമറും ബംഗ്ലാദേശും കേന്ദ്രീകരിച്ചുള്ള ഭീകരവാദി ഗ്രൂപ്പുകൾ ഇന്ത്യയിലെ ഭീകര സംഘടന കളുമായി ഗൂഢാലോചന നടത്തി. ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങാൻ വിദേശ ഭീകര സംഘടനകൾ ഫണ്ട് നൽകി. ഈ ആയുധങ്ങൾ വംശീയ സംഘർഷത്തിൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്നും എൻഐഎ വ്യക്തമാക്കി.

മ്യാൻമറിലെയും ബംഗ്ലാദേശിലെയും ഭീകരസംഘനകൾ മണിപ്പൂരിലെ സാഹചര്യം മുതലെടുക്കുന്നു. അന്താരാഷ്ട്ര ഭീകരവാദ ഗൂഢാലോചനയിൽ ഒരാളെ എൻഐഎ അറസ്റ്റ് ചെയ്തു. സെമിൻലുൻ ഗാംഗ്ടെ എന്നയാളാണ് അറസ്റ്റിലായത്. ചുരചന്ദ്പൂരിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്.

മണിപ്പൂർ പൊലീസുമായി ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് അറസ്റ്റ്. കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ ഡൽഹിയിൽ എത്തിച്ചു. മണിപ്പൂരിലെ നിരോധിത സംഘടനയായ പിഎൽഎയുടെ ഓപ്പറേറ്റർ ആണ് സെമിൻലുൻ ഗാംഗ്ടെ.

Story Highlights: Foreign conspiracy behind Manipur violence: NIA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here