Advertisement

ടെന്നിസില്‍ ഇന്ത്യക്ക് വലിയൊരു വിടവ് നികത്തേണ്ടതുണ്ട്; ശീഷന്‍ അലി

October 1, 2023
Google News 2 minutes Read
India has a huge gap to fill in tennis Sheeshan Ali

‘ടെന്നിസില്‍ തലമുറകള്‍ മാറുമ്പോള്‍ ചിലപ്പോള്‍ വലിയൊരു വിടവ് സംഭവിക്കും. ശൂന്യത എന്നു പറയാനാവില്ല.ഇന്ത്യന്‍ ടെന്നിസ് ഇപ്പോള്‍ നേരിടുന്നത് അത്തരമൊരു വെല്ലുവിളിയാണ്. ഏതാനും വര്‍ഷത്തിനുളളില്‍ മാറ്റം ഉണ്ടാക്കണം. ഇല്ലെങ്കില്‍ നമ്മള്‍ പിന്നാക്കം പോകും.’ഇന്ത്യന്‍ ടെന്നിസ് ടീമിന്റെ പരിശീലകന്‍ ശീഷന്‍ അലി പറഞ്ഞു.

നാല്പത്തിമൂന്നുകാരനായ രോഹന്‍ ബോപ്പണ്ണ, ഇനിയൊരു ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല എന്നു പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ശീഷന്‍ അലിയെ കണ്ടത്. ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസില്‍ മിക്‌സ്ഡ് ഡബിള്‍സില്‍ രുതുജഭോസലേയുമൊത്ത് സ്വര്‍ണം നേടിയ ബോപ്പണ്ണ കൂടി പിന്‍വാങ്ങുമ്പോള്‍ ഇന്ത്യന്‍ ടെന്നിസില്‍ ഉണ്ടാകുന്ന ശൂന്യതയാണ് ശീഷന്‍ അലി ചൂണ്ടിക്കാട്ടിയത്.മുന്‍ ഡേവിസ് കപ്പ് താരമായ ശീഷന്‍ 1988ല്‍ സോള്‍ ഒളിംപിക്‌സില്‍ കളിച്ചിരുന്നു.

ഓരോ കാലഘട്ടത്തിലും ഇന്ത്യന്‍ ടെന്നിസിനെ മുന്നോട്ടു നയിക്കാന്‍ ഒന്നോ അതിലധികമോ താരങ്ങള്‍ ഉണ്ടായിരുന്നു. ലിയാന്‍ഡര്‍ പെയ്‌സിനും മഹേഷ് ഭൂപതിക്കും തൊട്ടുമുമ്പുള്ള കാലഘട്ടമായിരുന്നു ശീഷന്‍ അലിയുടേത്. ‘പെയ്‌സിന് ശേഷം സോംദേവ് ദേവ് വര്‍മന്‍ വന്നു. ഇപ്പോള്‍ ബോപ്പണ്ണയ്ക്കു ശേഷം ആരെന്ന ചോദ്യം ഉയരുന്നു.’ആരെങ്കിലും ആ നിലവാരത്തിലേക്ക് ഉയര്‍ന്നുവരണം. വനിതാ വിഭാഗത്തിലും സാനിയ മിര്‍സയുടെ അസാന്നിധ്യം പ്രകടമാണ്. അദ്ദേഹം പറഞ്ഞു.

രാമനാഥന്‍ കൃഷ്ണനില്‍ നിന്ന് ജയദീപ് മുഖര്‍ജിയും അവിടുന്ന് വിജയ് അമ്യത് രാജും തുടര്‍ന്ന് രമേശ് കൃഷ്ണനും ഇന്ത്യന്‍ ടെന്നിസിനെ ലോക നിലവാരത്തില്‍ എത്തിച്ചതിന്റെ തുടര്‍ച്ചയെക്കുറിച്ചു സംസാരിച്ചപ്പോള്‍ ഡേവിസ് കപ്പില്‍ ഉടനെയൊന്നും ഇന്ത്യ മുന്നേറ്റം പ്രതീക്ഷിക്കേണ്ടതില്ലെന്ന് ശീഷന്‍ അലി തുറന്നു പറഞ്ഞു. ഹാങ്‌ചോയില്‍ മൂന്നു സ്വര്‍ണം പ്രതീക്ഷിച്ചിരുന്നു. ഒന്നാണു കിട്ടിയത്.
അതില്‍ നിരാശയുണ്ട്.മിക്‌സ്ഡ് ഡബിള്‍സ് ആദ്യ സെറ്റ് കണ്ടപ്പോള്‍ ഇന്ത്യ തോല്‍ക്കുമെന്നു തോന്നിയെന്നു പറഞ്ഞപ്പോള്‍ പിന്നീട് കളി മാറിയകാര്യം ശീഷന്‍ അലി വിശദീകരിച്ചു.

‘ ബോപ്പണ്ണയുടെയും രുതുജയുടെയും കോര്‍ട്ടിലെ സ്ഥാനങ്ങള്‍ മാറ്റിയപ്പോള്‍ ഫലം കണ്ടു. ‘ ശരിയായിരുന്നു.രണ്ടാം സെറ്റില്‍ നെറ്റ് പ്ലേയില്‍ കൂടുതല്‍ മികവുകാട്ടാന്‍ അവര്‍ക്കു കഴിഞ്ഞു. ലണ്ടന്‍ ഒളിംപിക്‌സില്‍ സാനിയ മിര്‍സ- രോഹന്‍ ബോപ്പണ്ണ സഖ്യം മിക്‌സ്ഡ് ഡബിള്‍സില്‍ കളിച്ചിരുന്നെങ്കില്‍ ഇന്ത്യക്കു മെഡല്‍ കിട്ടുമായിരുന്നില്ലേ എന്ന ചോദ്യത്തിന് ശിഷന്‍ അലി മറുപടി പറഞ്ഞില്ല. ചിരിച്ചു. ലിയാന്‍ഡര്‍ പെയ്‌സിനെ കുറ്റപ്പെടുത്താന്‍ അദ്ദേഹം തയാറല്ലായിരുന്നുവെന്നു വ്യക്തം.
താരങ്ങളുടെ അഭിമുഖങ്ങളില്‍ മുഖം കാട്ടാന്‍ ശ്രമിക്കാതെ അകലം പാലിക്കുന്ന പതിവാണ് ശീഷന്‍ അലിയുടേത്. ക്യാമറയ്ക്കു മുന്നില്‍ അഭിമുഖത്തിനും അദ്ദേഹത്തിനു താല്പര്യം ഇല്ല.

Story Highlights: India has a huge gap to fill in tennis Sheeshan Ali

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here