Advertisement

ആപ്പിളും ഓപ്പൺ എഐയും കൈകോർക്കുന്നു; വരുന്നത് എഐ ഐഫോൺ

October 1, 2023
Google News 1 minute Read

ടെക് ഭീമന്മാരായ ആപ്പിളും ഓപ്പൺ എഐയും കൈകോർത്ത് ഒരു എഐ ഐഫോൺ നിർമ്മിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. മുൻ ആപ്പിൾ ഡിസൈനർ ജോണി ഐവും ഓപ്പൺ എഐയും ജാപ്പനീസ് ഭീമൻ സോഫ്റ്റ്ബാങ്കും ഇതിനായുള്ള ചർച്ചകൾ ഇതിനോടകം തന്നെ ആരംഭിച്ചുകഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. ‘ഐഫോൺ ഓഫ് എഐ’ എന്ന പേരിൽ ആയിരിക്കും ഈ ഫോൺ പുറത്തിറങ്ങുകയെന്ന് ഫൈനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഇതിനോടകം തന്നെ എഐ സാങ്കേതികവിദ്യയുടെ സഹായം സ്മാർട്ട് ഫോൺ വിപണിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് വരുത്തിയിട്ടുണ്ട്. എഐ യു​ഗത്തിന്റെ വളർച്ചയെ മുന്നിൽ കണ്ടുകൊണ്ടാണ് എഐ ഐഫോണിന് രൂപം നൽകാൻ ഒരുങ്ങുന്നത്. ഐവ്, ഓപ്പൺഎഐ മേധാവി സാം ആൾട്ട്മാൻ, സോഫ്റ്റ്ബാങ്കിന്റെ മസയോഷി സൺ എന്നിവരാണ് ഈ പദ്ധതിക്കായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയത്. പദ്ധതിയ്ക്കായി 1 ബില്ല്യൻ ഡോളർ മാറ്റിവച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്.

നിലവിൽ ഇവർ നടത്തിയ ചർച്ചകളെക്കുറിച്ച് വ്യക്തമായ സൂചനകൾ ഒന്നും തന്നെ ലഭ്യമല്ല. എന്നിരുന്നാലും ഗൂഗിൾ ഗ്ലാസ് പോലെയൊരു ഉപകരണം ഉണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല എന്നും ഫൈനാൻഷ്യൽ ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ആപ്പിൾ സ്വന്തമായി എഐ നിർമ്മിക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും കാര്യമായ പുരോ​ഗതി ഒന്നും ഉണ്ടാകുന്നില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തുടർന്നാണ് ഓപ്പൺ എഐയുമായുള്ള പങ്കാളിത്തം ആപ്പിൾ തേടുന്നത്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here