അനധികൃത സ്വത്ത് സമ്പാദനം; റവന്യൂ ഉദ്യോഗസ്ഥൻ അറസ്റ്റിൽ, 4.5 കോടി പിടിച്ചെടുത്തു
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ റവന്യൂ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിൽ നിന്നുള്ള ഒരു തഹസിൽദാരെയാണ് അറസ്റ്റ് ചെയ്തത്. അഴിമതി വിരുദ്ധ ബ്യൂറോ ഇയാളുടെ വസതികളിലും മറ്റ് സ്ഥലങ്ങളിലും പരിശോധന നടത്തിയിരുന്നു. കണക്കിൽപ്പെടാത്ത 4.56 കോടി കണ്ടെത്തി.
സർവീസിലിരിക്കെ അഴിമതി നടത്തുകയും വരുമാനത്തിന് അപ്പുറം സ്വത്ത് സമ്പാദിക്കുകയും ചെയ്‌തെന്നാണ് ആരോപണം. പരിശോധനയിൽ ഏകദേശം 4,56,66,660 രൂപ വിലമതിക്കുന്ന സ്ഥാവര ജംഗമ വസ്തുക്കൾ, പണമായി സൂക്ഷിച്ചിരുന്ന 2,07,00,000 രൂപയും പിടിച്ചെടുത്തു. എസിബി ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഈ വിവരം അറിയിച്ചത്.
1988-ലെ അഴിമതി നിരോധന നിയമത്തിലെ (2018-ൽ ഭേദഗതി ചെയ്ത പ്രകാരം) സെക്ഷൻ 13(1)(ബി), 13(2) എന്നി പ്രകാരമാണ് കേസ്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
Story Highlights: Revenue officer in Telangana arrested after Rs 4.5 crore found at his residence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here