Advertisement

വയനാട്ടില്‍ മാനിനെ കെണിവെച്ച് പിടികൂടി പാകം ചെയ്ത് കഴിച്ചു; രണ്ടു പേര്‍ പിടിയില്‍

October 2, 2023
Google News 2 minutes Read

വയനാട്ടില്‍ മാനിനെ കെണിവെച്ച് പിടികൂടി പാചകം ചെയ്ത് കഴിച്ച രണ്ടു പേര്‍ പിടിയില്‍. കുറുക്കന്‍മൂല കളപ്പുരയ്ക്കല്‍ തോമസ് എന്ന ബേബി, മോടോമറ്റം തങ്കച്ചന്‍ എന്നിവരാണ് പിടിയിലായത്. തോമസിന്റെ ഉടമസ്ഥതയിലുള്ള തൃശിലേരി സെക്ഷന് കീഴിലുള്ള തോട്ടത്തിലാണ് കെണി വെച്ചിരുന്നത്.

മാനുകളെ പിടിക്കാനായിട്ടായിരുന്നു കെണിവെച്ചത്. വനംവകുപ്പ് വാച്ചറും പ്രദേശവാസിയായ ഒരാളും സംഭവസ്ഥലത്തുണ്ടായിരുന്നു. ഇവര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടതോടെ ഓടിരക്ഷപ്പെട്ടു. ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചതായി വനംവകുപ്പ് അറിയിച്ചു.

Story Highlights: Two arrested in Wayanad for deer was caught and cooked

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here