75 ലക്ഷത്തിന്റെ ഭാഗ്യശാലിയാര്; വിൻ വിൻ ലോട്ടറി ഫലം പുറത്ത്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന വിൻ വിൻ W 738 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപ. സമശ്വാസ സമ്മാനമടക്കം ഒമ്പത് സമ്മാനങ്ങളാണ് വിന്‍ വിന്‍ ലോട്ടറി ഭാഗ്യശാലികൾക്ക് ലഭിക്കുക.
കേരള ലോട്ടറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവ വഴി ഫലം അറിയാൻ സാധിക്കും. വിന്‍ വിന്‍ ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത് എല്ലാ തിങ്കളാഴ്ചകളിലുമാണ്. ഒന്നാം സമ്മാനം 75 ലക്ഷമായ വിൻ വിൻ ലോട്ടറിക്ക് 40 രൂപയാണ്.
വിൻ വിൻ ലോട്ടറിയിലൂടെ ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക വാങ്ങാൻ സാധിക്കും. 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും സഹിതം ലോട്ടറി ഓഫീസിലോ ബാങ്കിലോ സമർപ്പിച്ച് തുക നേടാം.
Story Highlights: Win win W 738 lottery results
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here