Advertisement

ഗണേശ നിമജ്ജനത്തിനിടെ തിരയിൽപ്പെട്ടു; 36 മണിക്കൂർ കടലിൽ, പിടിവള്ളിയായത് നിമജ്ജനം ചെയ്ത ഗണേശവിഗ്രഹം; കാണാതായ 14 കാരൻ ജീവിതത്തിലേക്ക്

October 3, 2023
3 minutes Read

ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ കടലിൽ മുങ്ങിയ ബാലനെ 36 മണിക്കൂറിന് ശേഷം ജീവനോടെ കണ്ടെത്തി. മുത്തശിയോടൊപ്പം അംബാജി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയതായിരുന്നു ലഖൻ സഹോദരൻ കരൻ , സഹോദരി അഞ്ജലി. ക്ഷേത്രദർശനം കഴിഞ്ഞപ്പോൾ മുത്തശി അവരെ ഡുമാസ് ബീച്ചിലേയ്‌ക്ക് കൊണ്ടുപോയി. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു.(Boy Drowned in Sea Found Alive after 36 hours Ganesh Idol)

കടലിൽ കളിക്കുന്നതിനിടെ ലഖനും , സഹോദരനും തിരയിൽപ്പെടുകയായിരുന്നു. കരനെ സമീപത്തുണ്ടായിരുന്നവർ രക്ഷിച്ചെങ്കിലും ലഖനെ കണ്ടെത്താനായില്ല. ലഖൻ തിരമാലയിൽ അകപ്പെട്ടതിനെ തുടർന്ന് പോലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു. എന്നാൽ കടൽക്ഷോഭം കാരണം അന്വേഷണം കാര്യമായി നടത്താനായില്ല.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

എന്നാൽ കഴിഞ്ഞ ദിവസം വൈകുന്നേരം ലഖന്റെ പിതാവ് വികാസിന് ഒരു ഫോൺ സന്ദേശമെത്തി . മകൻ ജീവിച്ചിരിപ്പുണ്ടെന്നും പൂർണ്ണമായും ആരോഗ്യവാനാണെന്നുമായിരുന്നു സന്ദേശം . കടലിലേക്ക് ഒഴുകിയ ലഖന് പിടിവള്ളിയായി കിട്ടിയത് ഗണേശ ചതുർത്ഥിയ്‌ക്ക് നിമജ്ജനം ചെയ്ത ഗണേശ വിഗ്രഹമായിരുന്നു .

അതിൽ പിടിച്ച് കിടന്ന ലഖൻ ഡുമാസിൽ നിന്ന് ഗുജറാത്തിലെ നവസാരി ജില്ലയിലേക്കാണ് ഒഴുകിയതെന്ന് പൊലീസ് പറയുന്നു. നവസാരിയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ലഖനെ കണ്ടെത്തിയത് . അവശനിലയിൽ കണ്ടെത്തിയ ലഖനെ ബോട്ടിൽ കയറ്റി ഭക്ഷണവും വെള്ളവും നൽകി. വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.

Story Highlights: Boy Drowned in Sea Found Alive after 36 hours Ganesh Idol

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top