ദമ്മാമിലെ പത്തനംതിട്ട നിവാസികളുടെ കൂട്ടായ്മ പനോരമ ഓണാഘോഷം സംഘടിപ്പിച്ചു

ദമ്മാമിലെ പത്തനംതിട്ട നിവാസികളുടെ കൂട്ടായ്മ പനോരമ ഓണാഘോഷം സംഘടിപ്പിച്ചു. ദമ്മാം റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ലോക കേരള സഭാംഗം ആൽബിൻ ജോസഫ് ഓണ സന്ദേശം നൽകി. പനോരമ പ്രസിഡണ്ട് അനിൽ മാത്യു അധ്യക്ഷത വഹിച്ച പരിപാടിയിൽ റോയി കുഴിക്കാല, സുബൈർ ഉദിനൂർ, ബിനു മരുതിക്കൻ, ബിനു പി ബേബി എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് കുട്ടികളുടുടെയും മുതിർന്നവരുടെയും ഭാരതനാട്യം, നാടൻ നൃത്തം, സിനിമാറ്റിക് നൃത്തം, തിരുവാതിര, ഗാനമേള തുടങ്ങി വിവിധ കലാ പരിപാടികളും അരങ്ങേറി.
ബേബിച്ചൻ ഇലന്തൂർ, തോമസ് മാത്യു, ജേക്കബ് പാറക്കൽ, മോൻസി ചെറിയാൻ, മാത്യു ജോൺ, വിനോദ് കുമാർ, എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ ഗോപകുമാർ നന്ദിയും പറഞ്ഞു.
Story Highlights: dammam pathanamthitta onam celebration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here