Advertisement

മരണത്തിന് ഉത്തരവാദികൾ സഹപ്രവർത്തകരെന്ന് ആത്മഹത്യാ കുറിപ്പ്; പൊലീസുകാരൻ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ

October 4, 2023
Google News 1 minute Read
ernakulam polce officer suicide

എറണാകുളം മൂവാറ്റുപുഴയിൽ പൊലീസുകാരനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ സിപിഒ ജോബി ദാസി(48)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂവാറ്റുപുഴ റാക്കാടുള്ള വീട്ടിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.

മൃതദേഹത്തിനടുത്തുനിന്ന് കണ്ടത്തിയ ആത്മഹത്യാ കുറിപ്പിൽ സഹപ്രവർത്തകരുടെ പേരുമുണ്ട്. തൻ്റെ ശവശരീരം കാണാൻ ഇവർ വരരുതെന്നും കുറിപ്പിലുണ്ട്. ആത്മഹത്യാ കുറിപ്പിൻ്റെ പകർപ്പ് 24 ന് ലഭിച്ചു.

Story Highlights: ernakulam polce officer suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here