Advertisement

ക്രോംബുക്ക് ലാപ്‌ടോപ്പുകളുടെ നിർമ്മാണം ഇന്ത്യയിൽ ആരംഭിച്ച് ഗൂഗിൾ; പ്രധാനമന്ത്രിയുടെ മറ്റൊരു വിജയമെന്ന് രാജീവ് ചന്ദ്രശേഖർ

October 4, 2023
Google News 2 minutes Read
rajeev chandrasekhar

ക്രോംബുക്ക് ലാപ്‌ടോപ്പുകളുടെ നിർമ്മാണം ഇന്ത്യയിൽ ആരംഭിച്ച് ഗൂഗിൾ. പ്രമുഖ കമ്പ്യൂട്ടർ നിർമ്മാണ കമ്പനിയായ എച്ച്പിയുടെ സഹകരണത്തോടെയാണ് നിർമ്മാണം. ടെക് ഭീമന്മാർ ഇന്ത്യയെ ഉത്പാദന അടിത്തറയാക്കാനുള്ള പ്രധാനമന്ത്രിയുടെ രണ്ട് ലക്ഷം കോടി രൂപയുടെ പ്രോത്സാഹന പദ്ധതി മറ്റൊരു വിജയം കൂടിയാണ് ഇതെന്നാണ് സുന്ദർ പിച്ചെയുടെ പോസ്റ്റ് പങ്കിട്ട് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ എക്‌സിൽ കുറിച്ചു.(HP, Google to produce Chromebooks in India)

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ഇലക്ട്രോണിക്‌സ് ഉത്പാദന കമ്പനിയായ ഫ്‌ളെക്‌സിന്റെ ചെന്നൈയിലെ കേന്ദ്രത്തിലാണ് ലാപ്‌ടോപ്പുകൾ നിർമ്മിക്കുന്നത്. ലാപ്‌ടോപ്പ് ഇറക്കുമതിക്ക് ഇന്ത്യ ഏർപ്പെടുത്തിയ നിയന്ത്രണം പ്രാബല്യത്തിൽ വരാനിരിക്കെയാണ് ഗൂഗിൾ മേധാവി സുന്ദർ പിച്ചെ ഇന്ത്യയിലെ ഉത്പാദന പദ്ധതി പ്രഖ്യാപിച്ചത്.

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആശ്വാസമേകാൻ ഇന്ത്യയിൽ നിർമ്മിക്കുന്ന ക്രോംബുക്കുകൾക്ക് കഴിയും. രാജ്യത്ത് നിർമ്മാണ പ്രവർത്തനങ്ങൾ വിപുലീകരിക്കാനാണ് തങ്ങളുടെ പദ്ധതിയെന്ന് എച്ച്പി ഇന്ത്യ സിനീയർ ഡയറക്ടർ വിക്രം ബേദി പറഞ്ഞിരുന്നു.

Story Highlights: HP, Google to produce Chromebooks in India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here