U/A സര്‍ട്ടിഫിക്കറ്റുമായി ലിയോ; തന്റെ ബയോഗ്രാഫിക്കൊപ്പം ലിയോയും ചേർത്ത് ലോകേഷ് കനകരാജ്

ലോകേഷ് കനകരാജിന്റെ പുതിയ വിജയ് ചിത്രമായ ലിയോയ്ക്ക് U/A സര്‍ട്ടിഫിക്കറ്റ്. സംവിധായകൻ ലോകേഷ് കനകരാജ് ട്വിറ്ററില്‍ തന്റെ ബയോഗ്രാഫിയില്‍ ലിയോ നേരത്തെ ചേര്‍ത്തിരുന്നില്ല. സിനിമകള്‍ പൂര്‍ത്തിയായത് മാത്രമായിരുന്നു സംവിധായകൻ ലോകേഷ് കനകരാജ് ബയോഗ്രാഫിയില്‍ സാധാരണയായി ചേര്‍ക്കാറുള്ളത്.(Vijay Leo Movie Update Lokesh kanakaraj)
ഇതിനാല്‍ ലിയോ ഉപേക്ഷിച്ചു എന്ന വാര്‍ത്തയും നേരത്തെ പ്രചരിച്ചിരുന്നു. എന്തായാലും ലിയോയും ലോകേഷ് കനകരാജ് തന്റെ ബയോഗ്രാഫിക്കൊപ്പം ഇപ്പോള്‍ ചേർത്തു. ലിയോയുടെ സെൻസര്‍ നടപടികള്‍ പൂര്‍ത്തിയായതിന് ശേഷമാണ് ഇപ്പോള്‍ ലോകേഷ് കനകരാജ് ട്വിറ്ററില്‍ പേരിനൊപ്പം ചേര്‍ത്തിരിക്കുന്നത്. യുഎ സര്‍ട്ടിഫിക്കറ്റാണ് ലിയോക്ക് ലഭിച്ചിരിക്കുന്നത്. ലിയോയുടെ സെൻസറിംഗ് പൂര്‍ത്തിയായെന്ന് ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജാണ് ആരാധകരോട് വ്യക്തമാക്കിയതും.
എല്ലാത്തരം പ്രേക്ഷകര്‍ക്കും കാണാനാകുന്നതാണ് എന്ന് സെൻസര്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയതില്‍. വിജയ്‍യുടെ ലിയോ മികച്ച ഒരു സിനിമയായിരിക്കും എന്ന് ഗൗതം വാസുദേവ് മേനോൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ലിയോയുടെ റിലീസ് ഒക്ടോബർ 19നാണ്. തൃഷ വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തുന്നു എന്ന പ്രത്യേകതയും ലിയോയ്‍ക്കുണ്ട്. മാഫിയ തലവനായിട്ടാണ് നായകൻ വിജയ് ചിത്രത്തില്‍ ഉണ്ടാകുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.
Story Highlights: Vijay Leo Movie Update Lokesh kanakaraj
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here