Advertisement

രാഹുൽ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച ബിജെപിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്

October 6, 2023
Google News 2 minutes Read
Rahul gandhi- Congress

രാഹുൽ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച ബിജെപിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്. പിസിസികളുടെ നേതൃത്വത്തിൽ ബിജെപി ഓഫീസിലേക്ക് മാർച്ച് നടത്തി. രാഹുലിനെതിരെ അക്രമം ഉണ്ടാക്കാനാണ് ബിജെപി ശ്രമമെന്ന് കോൺഗ്രസ് ആരോപിച്ചു. രാഹുൽ ഗാന്ധിയെ ബിജെപി ഭയപ്പെടാൻ തുടങ്ങിയെന്ന് ശിവസേന മറുപടി നൽകി

ഭാരതത്തെ തകർക്കുകയാണ് അയാളുടെ ലക്ഷ്യം എന്ന കുറിപ്പോടെയാണ് രാഹുൽ ഗാന്ധിയെ രാവണനാക്കി ബി.ജെ.പി ഔദ്യോഗിക എക്സ് ഹാൻഡിലൂടെ പങ്കുവെച്ച് പോസ്റ്റർ. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ പെരും നുണയനെന്ന് കോൺഗ്രസ് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് രാഹുലിനെ രാവണനാക്കിയുള്ള ബിജെപി ആക്രമണം. രാഷ്ട്രീയവും സംവാദവും ഏതു തരം അധഃപതനത്തിലേക്കാണ് ബിജെപി കൊണ്ടുപോകുന്നതിന് പ്രിയങ്ക ഗാന്ധി ചോദിച്ചു.

വാഗ്ദാനങ്ങൾ പോലെ സത്യപ്രതിജ്ഞയും പ്രധാനമന്ത്രി മറന്നോയെന്നും ഇത്തരം പ്രതികരണങ്ങളോട് യോജിക്കുന്നുണ്ടോ എന്നാണ് പ്രിയങ്കയുടെ ചോദ്യം. ബിജെപിക്കെതിരെ പ്രതിഷേധം കടുപ്പിച്ച കോൺഗ്രസ് ഡൽഹി ബിജെപി ആസ്ഥാനത്തേക്ക് മാർച്ച് സംഘടിപ്പിച്ചു. വിവിധ പിസിസികളും മാർച്ചുമായി രംഗത്തെത്തി. രാഹുൽഗാന്ധിക്കെതിരായ ബിജെപി പോസ്റ്ററിൽ കോൺഗ്രസിൽ കൂടാതെ ഇന്ത്യ പാർട്ടികളും പ്രതിരോധവുമായി രംഗത്തുണ്ട്.

Story Highlights:  Congress Protests against BJP for portraying Rahul Gandhi as Ravana

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here