സമസ്ത നേതാക്കള്‍ക്കെതിരായ പരാമര്‍ശം; പി എം എ സലാമിനെതിരെ പ്രതിഷേധം

മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനെതിരെ സമസ്ത നേതാക്കളുടെ പ്രതിഷേധക്കത്ത്. സമസ്ത നേതാക്കള്‍ക്കെതിരായ പരാമര്‍ശങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തിയാണ് കത്ത്. സാദിഖലി തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കാണ് കത്ത് നല്‍കിയത്. അബ്ദുറഹ്‌മാന്‍ കല്ലായിക്കെതിരെയും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ഹമീദ് ഫൈസി അമ്പലക്കടവ്, ജമലുല്ലൈലി തങ്ങള്‍, സത്താര്‍ പന്തല്ലൂര്‍ തുടങ്ങി 21 നേതാക്കളാണ് കത്ത് നല്‍കിയത്. സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരായ പരാമര്‍ശങ്ങളാണ് പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. തുടര്‍ച്ചയായ മുസ്ലീ സമുദായത്തിന് ഉണ്ടാക്കുന്ന ചില വിള്ളലുകളാണ് ഇവരുടെ ഭാഗത്ത് നിന്നുണ്ടായിക്കൊണ്ടിരിക്കുന്നതെന്നും നടപടിയെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തട്ടം വിവാദത്തിലായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ പേര് പരാമര്‍ശിക്കാതെ പിഎംഎ സലാം വിമര്‍ശനം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഫോണ്‍കോള്‍ കിട്ടിയാല്‍ എല്ലാമായി എന്നു വിചാരിക്കുന്ന ആളുകള്‍ നമ്മുടെ സമുദായത്തില്‍ ഉണ്ടെന്നായിരുന്നു പരാമര്‍ശം.
ഇതിന് പിന്നാലെയാണ് മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്‌മാന്‍ കല്ലായും സമസ്തയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഈ പരാമര്‍ശങ്ങളിലാണ് സമസ്ത പ്രതിഷേധം രേഖപ്പെടുത്തിയത്. ഇത്തരം സമഭവങ്ങള്‍ സമുദായത്തിന്റെ ഐക്യം ദുര്‍ബലപ്പെടുത്തുവെന്നും കത്തില്‍ പറയുന്നു.
Story Highlights: protest against Muslim League state general secretary PMA Salam by samastha