അധ്യാപകനെ ചെരുപ്പൂരി അടിച്ച് വിദ്യാർത്ഥി: വീഡിയോ

ഓൺലൈൻ ക്ലാസിനിടെ അധ്യാപകനെ ചെരുപ്പൂരി അടിച്ച് വിദ്യാർത്ഥി. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ടീച്ചിംഗ് പ്ലാറ്റ്‌ഫോമായ ‘ഫിസിക്സ് വാല’ ആപ്പിലെ അധ്യാപകനാണ് മർദ്ദനമേറ്റത്. സോഷ്യൽ മീഡിയയിലടക്കം ഈ വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഓൺലൈൻ ക്ലാസെടുക്കുന്നതിനിടെ അപ്രതീക്ഷിതമായി മുന്നിലിരുന്ന വിദ്യാർത്ഥി അധ്യാപകനെ തല്ലുകയായിരുന്നു. വിദ്യാർത്ഥിയുടെ ആക്രമണത്തിൽ ഞെട്ടിപ്പോയ അധ്യാപിക ആക്രമണം ഒഴിവാക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
Slap-Kalesh b/w Physicswallah Student and Teacher during Live class (Sir ko Do Chappal maar ke chala gya) pic.twitter.com/cHUO3omhsy
— Ghar Ke Kalesh (@gharkekalesh) October 5, 2023
സെഷന്റെ തത്സമയ സ്ട്രീം റെക്കോർഡ് ചെയ്ത ഒരു വ്യക്തിയാണ് സംഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതെന്ന് ഉറവിടങ്ങൾ പറയുന്നു. എന്നാൽ വിദ്യാർത്ഥിക്ക് പെട്ടന്ന് പ്രകോപനമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.
Story Highlights: Student’s slipper attack stuns Physics Wallah live class
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here