Advertisement

ബില്ലുകള്‍ പാസാക്കാത്തതില്‍ പ്രതിഷേധം; പഞ്ചായത്ത് ഓഫീസില്‍ എന്‍ജിനീയറെ തടഞ്ഞുവച്ചു

October 7, 2023
Google News 1 minute Read
Engineer was detained at panchayat office

ബില്ലുകള്‍ പാസാക്കാത്തതില്‍ പ്രതിഷേധിച്ച് തൃശ്ശൂര്‍ പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ ഓഫീസില്‍ തടഞ്ഞുവച്ചു. വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലായിരുന്നു സമരം. മണിക്കൂറുകളോളം നീണ്ട പ്രതിഷേധത്തിനൊടുവില്‍ തിങ്കളാഴ്ച ബില്ലുകള്‍ ഒപ്പിട്ടു നല്‍കാമെന്ന് രേഖാമൂലം ഉറപ്പ് വാങ്ങിയാണ് ഉപരോധം അവസാനിപ്പിച്ചത്.

വള്ളത്തോള്‍ നഗര്‍ പഞ്ചായത്തിലെ എല്‍.എസ്.ജി.ഡി, തൊഴിലുറപ്പ് വിഭാഗങ്ങളിലായി ലക്ഷങ്ങളുടെ ബില്ലുകള്‍ പാസാക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തിങ്കളാഴ്ച മറ്റൊരിടത്തേക്ക് സ്ഥലം മാറി പോവുകയാണ്. ഇതിന് മുമ്പ് ബില്ലുകള്‍ പാസാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ രാവിലെത്തന്നെ ബ്ലോക്ക് പഞ്ചായത്തില്‍ എത്തിയിരുന്നു. എന്നിട്ടും എന്‍ജിനീയര്‍ ബില്ല് പാസാക്കി നല്‍കിയില്ല. ഒടുവില്‍ ഉച്ചയോടെ അവരെ തടഞ്ഞു വയ്ക്കുകയായിരുന്നു.
ഒരാഴ്ചയായി ബില്ലുകള്‍ പാസാക്കുന്നതിനായി പഞ്ചായത്ത് അധികൃതര്‍ ഓഫീസ് കയറി ഇറങ്ങുന്നുവെങ്കിലും ഉദ്യോഗസ്ഥ ഒപ്പിടാന്‍ തയ്യാറാകുന്നില്ലെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.. എന്തുകൊണ്ടാണ് ബില്ല് പാസാക്കാത്തത് എന്നത് പോലും വ്യക്തമാക്കുന്നില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

Read Also: മരം മുറിക്കുന്നതിനിടയിൽ മരച്ചില്ല വീണ് ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഒടുവില്‍ പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്‌റഫിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കുകയായിരുന്നു. ബില്ലുകള്‍ തിങ്കളാഴ്ച ഒപ്പിട്ടു നല്‍കാമെന്ന് രേഖാമൂലം ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് രാത്രിയോടെ ഉപരോധം അവസാനിപ്പിച്ചത്. വിവരമറിഞ്ഞ് പഴയന്നൂര്‍ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.

Story Highlights: Engineer was detained at panchayat office

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here