‘തട്ടം വിവാദം കത്തി നിൽക്കുമ്പോൾ വിവാദ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു’; പിഎംഎ സലാമിനെതിരെ സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂർ

സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് എതിരായ പരാമർശത്തിൽ പിഎംഎ സലാമിനെതിരെ വീണ്ടും സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂർ. തട്ടം വിവാദം കത്തി നിൽക്കുമ്പോൾ വിവാദ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു. മുസ്ലിം ലീഗും സമസ്തയും തമ്മിൽ ഭിന്നതയില്ലെന്നും അബ്ദു സമദ് പൂക്കോട്ടൂർ പറഞ്ഞു. ( abdu samad pookottur against pma salam )
പിഎംഎ സലാമിന്റെ പരാമർശത്തിൽ പ്രതികരിക്കാതെ വിഷയം തണുപ്പിക്കാൻ ലീഗ് ശ്രമിക്കുമ്പോഴും സമസ്ത വിടുന്നില്ല.പരാമർശം തെറ്റിദ്ധരിപ്പിക്കപെടാൻ സാധ്യത ഉഉണ്ടെന്ന് പിഎംഎ സലാം മനസിലാക്കണമായിരുന്നു എന്ന് അബ്ദു സമദ് പൂക്കോട്ടൂർ വിമർശിച്ചു. പിഎംഎ സലാമിനെതിരെ സമസ്ത അണികൾ സൈബർ ഇടങ്ങളിൽ നടത്തുന്ന ക്യാമ്പയിനെ അദ്ദേഹം ന്യായീകരിച്ചു.
സലാമിനെതിരെ ഉള്ള കത്തിൽ മുസ്ലിം ലീഗ് ഇത് വരെ പ്രതികരിച്ചിട്ടില്ല.ഇത് കത്ത് നൽകിയ നേതാക്കൾക്ക് അമര്ഷത്തിനിടയാക്കിയിട്ടുണ്ട്.ഈ മാസം പത്തിന് കോഴിക്കോട് ചേരുന്ന സമസ്ത മുശാവറ യോഗത്തിൽ വിഷയം ചർച്ചയാകും.
Story Highlights: abdu samad pookottur against pma salam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here