ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രണത്തിൽ ആഘോഷം; ലണ്ടനിൽ പട്രോളിങ് ശക്തമാക്കി പൊലീസ്

ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിൽ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടിഷ് തലസ്ഥാനമായ ലണ്ടനിൽ ഉൾപ്പെടെ ആഘോഷ നടത്തിയതിനെ തുടർന്ന് ലണ്ടനിൽ പൊലീസ് പട്രോളിങ് ശക്തമാക്കി. ഇന്ത്യ ഉൾപ്പെടെ പാശ്ചാത്യ രാജ്യങ്ങൾ ഹമാസ് നടത്തിയത് ഭീകരാക്രമണമെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ലണ്ടനിൽ ഉൾപ്പെടെ തെരുവുകളിൽ ഹമാസിനു പിന്തുണ നൽകി ആളുകൾ ആഘോഷിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
പലസ്തീൻ പതാകകൾ കയ്യിലേന്തിയും കാറിന്റെ ഹോണുകൾ മുഴക്കിയും ആഹ്ലാദം പ്രകടിപ്പിക്കുന്ന ഒരു കൂട്ടം ആളുകളുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇതിന് പിന്നാലെയാണ് പൊലീസ് പട്രോളിെങ് ശക്തമാക്കിയത്. സംഘർഷം രൂക്ഷമാകുമ്പോൾ പ്രതിഷേധങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും പ്രതിഷേധിക്കാനുള്ള ലണ്ടൻ നിവാസികളുടെ അവകാശം സംരക്ഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
തുർക്കി, ഇറാൻ, ഇറാഖ്, ജോർദൻ, ലബനൻ തുടങ്ങിയ രാജ്യങ്ങളിലും ഹമാസ് ആക്രമണത്തെ പിന്തുണച്ച് ആഘോഷപ്രകടനങ്ങൾ നടന്നിരുന്നു. കൂടാതെ ഇറാൻ, ഖത്തർ തുടങ്ങിയ അറബ് രാജ്യങ്ങൾ പലസ്തീനു പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഹമാസ് ഇസ്രയേലിനെതിരെ ശനിയാഴ്ച രാവിലെ ആരംഭിച്ച ആക്രമണത്തിൽ ഇതുവരെ 300 പേരെങ്കിലും കൊല്ലപ്പെട്ടു. ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് ആരംഭിച്ച ഓപ്പറേഷൻ അയൺ സ്വാർഡ്‌സ് പ്രത്യാക്രമണ സൈനിക നടപടിയിൽ ഗാസയിലും വെസ്റ്റ് ബാങ്കിലുമായി 230-ലധികം പേർ കൊല്ലപ്പെട്ടു.
Story Highlights: Celebrations in London after Hamas attacks Israel, cops step up patrols