Advertisement

ടോള്‍ പ്ലാസയിലെ എമര്‍ജന്‍സിയിലൂടെ കടത്തിവിടാത്തതിന് മാനേജരെ കള്ളക്കേസില്‍ കുടുക്കി വനംവകുപ്പ് ഉദ്യോഗസ്ഥര്‍

October 8, 2023
Google News 3 minutes Read
Forest department officials framed a false case against toll plaza manager

ടോള്‍ പ്ലാസയിലെ എമര്‍ജന്‍സിയിലൂടെ കടത്തിവിടാത്തതിന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പാലിയേക്കര ടോള്‍ പ്ലാസ മാനേജരെ കള്ളക്കേസില്‍ കുടുക്കിയതായി കണ്ടെത്തല്‍. ആനയെ പീഡിപ്പിച്ചു എന്ന പേരിലാണ് മുളന്തുരുത്തി സ്വദേശി ശ്യാം ലാല്‍ പാര്‍ത്ഥസാരഥിയെ കള്ളക്കേസില്‍ കുടുക്കിയത്. നിയമസഭാ പെറ്റീഷന്‍ കമ്മറ്റിക്ക് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണമാണ് സത്യം പുറത്ത് എത്തിച്ചത്. തുടര്‍ന്ന് നടത്തിയ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വനം വകുപ്പിന്റേത് കള്ളക്കേസെന്ന് തെളിയുകയായിരുന്നു. (Forest department officials framed a false case against toll plaza manager)

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഡിജിപിയുടെ നിര്‍ദേശപ്രകാരം വരന്തരപ്പിള്ളി പൊലീസ് കേസെടുത്തു. ശ്യാമിനെ കസ്റ്റഡിയിലെടുത്ത വനംവകുപ്പിന്റെ തൃശ്ശൂര്‍ ഫ്‌ലൈയിംഗ് സ്‌ക്വാഡ് ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നും പരാതിയുണ്ട്. തന്നെ മര്‍ദിച്ച സമയത്തുപോലും ആനയെക്കുറിച്ചല്ല പാലിയേക്കര ടോള്‍ പ്ലാസയില്‍ നടന്ന സംഭവങ്ങളാണ് പരാമര്‍ശിച്ചതെന്നും ശ്യാം ട്വന്റിഫോറിനോട് പറഞ്ഞു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ഒരു പ്രകോപനവുമില്ലാതെ തന്നെ വിലങ്ങുവച്ച് കൊണ്ടുപോയെന്നും അത് സമൂഹമാധ്യമങ്ങളിലിട്ട് പ്രചരിപ്പിച്ചെന്നും ശ്യാം ആരോപിക്കുന്നു. കൈകാലുകളില്‍ അവര്‍ വടികൊണ്ട് മര്‍ദിച്ചു. ഇതിനെല്ലാം ശേഷമാണ് ടോള്‍ പ്ലാസയിലെ സംഭവത്തിന്റെ വിശദാംശങ്ങള്‍ താന്‍ മനസിലാക്കിയതെന്നും ശ്യാം കൂട്ടിച്ചേര്‍ത്തു.

Story Highlights: Forest department officials framed a false case against toll plaza manager

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here