Advertisement

ഇസ്രയേലിൽ കുടുങ്ങിയ ബോളിവുഡ് നടി ഇന്ത്യയിൽ തിരികെയെത്തി

October 8, 2023
2 minutes Read
Nushrratt Bharuccha returns safely to India from Israel

ഇസ്രയേലിൽ കുടുങ്ങിയ ബോളിവുഡ് നടി നുഷ്രത്ത് ബറൂച്ച തിരികെയെത്തി. മുംബൈ വിമാനത്താവളത്തിലാണ് താരം പറന്നിറങ്ങിയത്. ഹൈഫ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ഇസ്രായേലിൽ എത്തിയതായിരുന്നു നടി. എന്നാൽ ഇന്നലെ ഇസ്രയേലിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ അവിടെ കുടുങ്ങുകയായിരുന്നു. ( Nushrratt Bharuccha returns safely to India from Israel )

2009 ലാണ് ആദ്യമായി നുശ്രഷ് അഭിനയരംഗത്തെത്തുന്നത്. കൽ കിസ്‌നേ ദേഖാ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് ലൗ സെക്‌സ് ഓർ ദോഖ, പ്യാർ ക പഞ്ച്‌നാമ, പ്യാർ കാ പഞ്ച്‌നാമ 2, തു ജൂട്ടി മേ മാക്കർ, എന്നിങ്ങനെ നിരവധി സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.

ഇസ്രായേലും പലസ്തീനുമായുള്ള യുദ്ധം പൊട്ടിപ്പുറപ്പെടുന്നത് ഇന്നലെയാണ്. ആക്രമണത്തിൽ മരണസംഖ്യ ഉയരുകയാണ്. ഹമാസ് ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 250 ആയി. 1100ലേറെ പേർക്ക് ആക്രമണങ്ങളിൽ പരുക്കേറ്റു. പലയിടത്തും ഏറ്റുമുട്ടൽ തുടരുകയാണ്. ഗാസയിൽ ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ 230 പലസ്തീനികൾ കൊല്ലപ്പെട്ടു.

Story Highlights: Nushrratt Bharuccha returns safely to India from Israel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top