Advertisement

‘സൈബർ ഗുണ്ടകളെ ഉപയോഗിച്ച് ആക്ഷേപിക്കുന്ന സംസ്കാരം വളർത്തിയെടുത്തത് മുഖ്യമന്ത്രി’; വിമർശനവുമായി രമേശ് ചെന്നിത്തല

October 8, 2023
1 minute Read
ramesh chennithala against pinarayi vijayan

മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിതല. സൈബർ ഗുണ്ടകൾ ഉപയോഗിച്ച് തകർക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയാണ് സൈബർ വിദഗ്ധരുമായി സംസാരിക്കുന്നതിനെ വിമർശിക്കുന്നത്. സൈബർ ഗുണ്ടകളെ ഉപയോഗിച്ച് ആക്ഷേപിക്കുന്ന സംസ്കാരം വളർത്തിയെടുത്തത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല വിമർശിച്ചു.

അവർക്ക് ആകാം, ഞങ്ങൾക്ക് പാടില്ല എന്ന നിലപാട് ശരിയല്ല. സിപിഐഎമ്മിന്റെ സൈബർ ഗുണ്ടായിസത്തിന്റെ ഏറ്റവും വലിയ ഇര താനാണ. തെരഞ്ഞെടുപ്പ് വിദഗ്ധരെ വിളിച്ച് സംസാരിച്ചതിൽ തെറ്റില്ല. കേരളത്തിൽ ജാതി സെൻസസിനെപ്പറ്റി കോൺഗ്രസിൽ ഇതുവരെ ചർച്ച ഉയർന്നിട്ടില്ല. നാളെ പ്രവർത്തകസമിതി ചേരുമ്പോൾ വിവിധ തീരുമാനങ്ങൾ ഉണ്ടായേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: ramesh chennithala against pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top