‘അട്ടിമറി നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച് കണ്ടെത്തണം’; കോഴിക്കോട് മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടുത്തത്തിൽ പ്രതികരിച്ച് ബീന ഫിലിപ്പ്

കോഴിക്കോട് മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടുത്ത കാരണം കണ്ടെത്താൻ ശാസ്ത്രിയ പരിശോധന തുടരുന്നു. അഗ്‌നി രക്ഷാസേനയും തദ്ദേശ സ്വയം ഭരണ വിഭാഗവും പ്ലാന്റിൽ പരിശോധന നടത്തി. സംഭവത്തിൽ അട്ടിമറി നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച് കണ്ടെത്തണമെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ് 24നോട് പറഞ്ഞു. ( beena philip on kozhikode waste plant fire )
ഫയർ ഫോഴ്‌സ് , ഫോറൻസിക് വിഭാഗം,തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവയുടെ പരിശോധനയാണ് ഇന്ന് നടന്നത്. ഫയർഫോഴ്‌സിന്റെ അന്വേഷണ റിപ്പോർട്ട് നാളെ ജില്ലാ കളക്ടർക്ക് കൈമാറും. തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേത്യത്തിൽ കോഴിക്കോട്ടെ മാലിന്യ സംഭരണ കേന്ദ്രങ്ങളിൽ സുരക്ഷാപരിശോധന നടത്തി. സോഷ്യൽ ഓഡിറ്റിംഗ് റിപ്പോർട്ട് വകുപ്പ് ഉടൻ സർക്കാരിന് സമർപ്പിക്കും. ഷോർട്ട് സർക്യൂട്ടിലൂടെയല്ല തീ പടർന്നതെന്ന കെഎസ്ഇബിയുടെ കണ്ടെത്തൽ അട്ടിമറി ഉണ്ടെന്ന കോർപ്പറേഷൻ വാദത്തിന് ബലം പകരുന്നതാണ്. കോർപ്പറേഷന് മേൽ പഴിചാരി പ്രതിപക്ഷം രാഷ്ട്രിയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് മേയർ ബിനാ ഫിലിപ്പ് 24 നോട് പറഞ്ഞു.
കോർപ്പറേഷൻ സെക്രട്ടറി വെള്ളയിൽ പോലീസിന് നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്. വിഷയം രാഷ്ട്രീയമായി നേരിടാനാണ് പ്രതിപക്ഷ തീരുമാനം. പൊതുജനങ്ങളെ അണിനിരത്തിയുള്ള ബിജെപിയുടെ ജനകീയ പ്രതിഷേധവും ഇന്ന് കോഴിക്കോട് നടന്നു.
Story Highlights: beena philip on kozhikode waste plant fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here