Advertisement

സിട്രോൺ സി3 എയർക്രോസ് കേരളത്തിൽ അവതരിപ്പിച്ചു; വില 9.99 ലക്ഷം രൂപ മുതൽ

October 9, 2023
Google News 1 minute Read
citron c3 aircross

ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രോണിന്റെ മിഡ്-സൈസ് എസ്.യു.വി. മോഡലായ സി3 എയർക്രോസ് കേരളത്തിൽ അവതരിപ്പിച്ചു. ആലപ്പുഴ മുഹമ്മയിലെ ലേ ലീല റിസോർട്ടിലാണ് സിട്രോൺ സി3 എയർക്രോസിന്റെ കേരള ലോഞ്ച് നടന്നത്. ഇന്ത്യക്കായി ഇന്ത്യയിൽ നിർമിച്ച വാഹനം, ഏറ്റവും കുറഞ്ഞ വിലയിൽ വിപണിയിൽ എത്തുന്ന ടർബോ എൻജിൻ മിഡ്-സൈസ് എസ്.യു.വി. തുടങ്ങിയ സവിഷേതകൾ വാഹനത്തിനുണ്ട്. യു, പ്ലസ്, മാക്‌സ് എന്നീ വേരിയന്റുകളിൽ എത്തുന്ന സിട്രോൺ സി3 എയർക്രോസ് അഞ്ച് സീറ്റർ, ഏഴ് സീറ്റർ ഓപ്ഷനുകളിലാണ് നിരത്തുകളിൽ എത്തുന്നത്.

വാഹനത്തിന് 9.99 ലക്ഷം രൂപ മുതൽ 12.34 ലക്ഷം രൂപ വരെയാണ് കേരളത്തിലെ എക്‌സ്‌ഷോറും വില. അഞ്ച് സീറ്റർ അടിസ്ഥാന വേരിയന്റിന് 9.99 ലക്ഷം രൂപയും പ്ലസ് വേരിയന്റിന് 11.34 ലക്ഷം രൂപയും മാക്‌സിന് 11.99 ലക്ഷം രൂപയുമാണ് വില വരുന്നത്. ഏഴ് സീറ്റ് ഓപ്ഷനിൽ എത്തുന്ന പ്ലസ് വേരിയന്റിന് 11.69 ലക്ഷം രൂപയും മാക്‌സ് വേരിയന്റിന് 12.34 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില വരുന്നു. ഇന്ത്യയിലെ സിട്രോൺ വാഹന നിരയിൽ നാലാമത്തെ മോഡലായാണ് സി3 എയർക്രോസ് എത്തിയിരിക്കുന്നത്.

1.2 ലിറ്റർ ടർബോചാർജ്ഡ് എൻജിന്റെ കരുത്തുമായാണ് സി3 എയർക്രോസ് വിപണിയിൽ എത്തുന്നത്. 110 ബി.എച്ച്.പി. പവറും 190 എൻ.എം. ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമാണ് ഈ വാഹനം ഇപ്പോൾ വിപണിയിൽ എത്തുന്നത്. എന്നാൽ ഇതിന്റെ ഓട്ടോമാറ്റിക് വകഭേദം വൈകാതെ തന്നെ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച സുരക്ഷ സംവിധാനങ്ങളും ഈ വാഹനത്തിൽ ഒരുങ്ങുന്നുണ്ട്.

നിലവിൽ ഇന്ത്യൻ വിപണിയിലെ ഹ്യുണ്ടേയ് ക്രേറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഫോക്സ്‌വാഗൻ ടൈഗൂൺ, സ്കോഡ കുഷാക് തുടങ്ങിയ മോഡലുകളുമായിട്ടാണ് സി 3 എയർക്രോസിന്റെ മത്സരം.

Story Highlights: Citroen C3 Aircross Launched in Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here