Advertisement

കേളി കലാ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു

October 9, 2023
Google News 3 minutes Read
keli kala samskarika vedhi kodiyeri balakrishnan commemoration

കേളി കലാസാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കോടിയേരിബാലകൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു. തലശേരിമലബാർ കാൻസർ കെയർ സെന്ററിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആറുമാസത്തെ ഭക്ഷണം നൽകാനുള്ള പദ്ധതി സമ്മേളനത്തിൽ പ്രഖ്യാപിച്ചു.കോടിയേരി ബാലകൃഷ്ണൻ സ്മാരക സാന്ത്വന കേന്ദ്രമായ ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയുമായി സഹകരിച്ച് കൊണ്ടാണ് പദ്ധതി നടപ്പിലാക്കുക.ഹൃദയപൂർവ്വം കേളി’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭക്ഷണ വിതരണം നടത്തുന്നത്. ( keli kala samskarika vedhi kodiyeri balakrishnan commemoration )

കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമ വാർഷികം കേളിയുടെപതിനഞ്ച് രക്ഷധികാരി സമിതികളുടെ നേതൃത്വത്തിൽ രണ്ടു ദിവസങ്ങളിലായി പന്ത്രണ്ട് ഇടങ്ങളിലായാണ് സംഘടിപ്പിച്ചത്.ആദ്യ ദിനത്തിൽ സുലൈ, നസീം, റോദ, ന്യൂ സനയ്യ എന്നീ രക്ഷാധികാരി സമിതികളുടെ നേതൃത്വത്തിലുംബത്ത – മർഗ്ഗബ് – സനയ്യ അർബൈൻ എന്നീ സമിതികൾ സംയുക്തമായും രണ്ടാം ദിനം അൽഖർജ്, ഉമ്മുൽ ഹമാം, അസിസിയ, മുസ്ഹാമിയ, ദവാത്മി, ബദിയ എന്നീ സമിതികളുടെ നേതൃത്വത്തിലും ഒലയ്യ – മലാസ് എന്നീ സമിതികൾ സംയുക്തമായുമാണ് അനുസ്മരണം സംഘടിപ്പിച്ചത്.

രക്ഷാധികാരി സമിതി സെക്രട്ടറിമാരായ അനിരുദ്ധൻ ( സുലൈ), ഹുസൈൻ മണക്കാട് (ന്യൂ സനയ്യ) സുകേഷ് കുമാർ (സനയ്യ അർബൈൻ ) പ്രദീപ് കൊട്ടാരത്തിൽ (അൽഖർജ്), ഷാജു പി.പി (ഉമ്മുൽ ഹമാം), സന്തോഷ് മതിലകം (മുസ്ഹാമിയ), മധു ബാലുശ്ശേരി (ബദിയ) ജവാദ് പരിയാട്ട് (ഒലയ്യ) ആക്ടിങ് സെക്രട്ടറിമാരായ അലി പട്ടാമ്പി, (അസിസിയ) ഷാജി (നസീം)രക്ഷധികാരി സമിതി അംഗം മുജീബ് (ദവാത്മി),കേളി റോദ ഏരിയ പ്രസിഡന്റ് സതീഷ് കുമാർ വളവിൽ എന്നിവർ വിവിധ ഇടങ്ങളിൽ അധ്യക്ഷത വഹിച്ചു.

ഏരിയ രക്ഷധികാരി സെക്രട്ടറിമാരായ സുരേഷ് ലാൽ, സുനിൽ കുമാർ, രജീഷ് പിണറായി, ഏരിയ സെക്രട്ടറിമാരായ ഹാഷിം കുന്നത്തറ, കിഷോർ ഇ നിസാം, റഫീഖ് ചാലിയം, നൗഫൽ, ഷിബു തോമസ്, നിസാറുദ്ധീൻ, രാജൻ പള്ളിത്തടം, നസീം ആക്ടിങ് സെക്രട്ടറി നൗഫൽ ദവാത്മി യൂണിറ്റ് അംഗം ഗിരീഷ് എന്നിവർ സ്വാഗതം പറഞ്ഞു.

സീബ കൂവോട് (സുലൈ) ,ബിജി തോമസ് (റോദ), ഷബി അബ്ദുൾ സലാം (അൽഖർജ്), ലജീഷ് നരിക്കോട് (അസീസിയ), മുസ്തഫ ( ബദിയ), അനീസ് അബൂബക്കർ (മുസാമിഅഃ) സെൻ ആന്റണി (ബത്ത- മർഗ്ഗബ്- സനയ്യ) സീന സെബിൻ ( ഒലയ്യ- മലാസ്) അബ്ബാസ് (ന്യൂ സനയ്യ) മൻസൂർ(ഉമ്മുൽ ഹമാം), സുനിൽ (ദവാദമി) ഖലീൽ കരീം (നസീം) എന്നിവർ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.

കേളി കേന്ദ്ര രക്ഷധികാരി സെക്രട്ടറി കെപിഎം സാദിഖ്, സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായി, ടി ആർ സുബ്രഹ്‌മണ്യൻ, ഫിറോസ് തയ്യിൽ, ജോസഫ് ഷാജി, ഗീവർഗീസ് ഇടിച്ചാണ്ടി, പ്രഭാകരൻ കണ്ടോന്താർ, ഷമീർ കുന്നുമ്മൽ, കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം, സെക്രട്ടയേറ്റ് അംഗങ്ങൾ, കേന്ദ്രകമ്മറ്റി അംഗങ്ങൾ ഏരിയ രക്ഷധികാരി സമിതി അംഗങ്ങൾ എന്നിവർ അനുസ്മരിച്ചു കൊണ്ട് സംസാരിച്ചു.

Story Highlights: keli kala samskarika vedhi kodiyeri balakrishnan commemoration

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here