Advertisement

ഒറ്റക്കെട്ടായി ഇസ്രയേൽ; സംയുക്ത യുദ്ധകാല മന്ത്രിസഭ രൂപീകരിച്ചു; പ്രതിപക്ഷ നേതാവും മന്ത്രിയാകും

October 11, 2023
2 minutes Read
Israel war

സ്രയേലിൽ സംയുക്ത യുദ്ധകാല മന്ത്രിസഭ രൂപീകരിച്ചു. സർക്കാരിനൊപ്പം പ്രതിപക്ഷവും ചേർന്നതോടെയാണ് സംയുക്ത യുദ്ധകാല മന്ത്രിസഭ രൂപീകരിച്ചത്. യുദ്ധകാല സാഹചര്യം കൈകാര്യം ചെയ്യാനാണ് സംയുക്ത മന്ത്രിസഭ രൂപീകരിച്ചത്. പ്രതിപക്ഷ പാർട്ടികളും ഉൾപ്പെടുന്നതാണ് ഇസ്രയേലിലെ യുദ്ധകാല മന്ത്രിസഭ. പ്രതിപക്ഷ നേതാവ് ബെന്നി ഗാൻസും മന്ത്രിയാകും.(Israel Forms Emergency Government for War Against Hamas)

മുൻ പ്രതിരോധ മന്ത്രിയും സൈനിക ജനറലുമാണ് ബെന്നി ഗാൻസ്. ഇതോടെ കൂടുതൽ ശക്തമാകാനുള്ള സാധ്യതയാണുള്ളത്. ഇസ്രയേൽ- ഹമാസ് യുദ്ധം അഞ്ചാം ദിവസം പിന്നിടുമ്പോൾ ഇതു വരെ കൊല്ലപ്പെട്ടത് 3600 പേർ. കരയിലൂടെ അടക്കം ബഹുമുഖ മാർഗങ്ങളിലൂടെയുളള ആക്രമണത്തിന്റെ രണ്ടാംഘട്ടത്തിലേക്ക് കടക്കാൻ ഇസ്രയേൽ സൈന്യം കോപ്പുകൂട്ടുകയാണ്.

ഗാസ മുനമ്പിൽ സൈന്യം തമ്പടിച്ചിട്ടുള്ളതായി ഇസ്രയേൽ വ്യക്തമാക്കി. ഗാസ മുനമ്പ് പൂർണമായും തങ്ങളുടെ അധീനതയിലായെന്നും ഇസ്രയേൽ അവകാശപ്പെട്ടു. 2005 ൽ ഗാസയിൽ നിന്ന് സൈന്യത്തെ പിൻവലിച്ച ഇസ്രയേൽ ഒന്നര പതിറ്റാണ്ടിന് ശേഷം വീണ്ടും ഗാസ പിടിക്കാൻ സർവസജ്ജമായി ഇറങ്ങുകയാണ്. ഗാസ ഇനിയൊരിക്കലും പഴയതുപോലെ ആകില്ലെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി യുവാവ് ഗലാട്ട് പ്രതികരിച്ചു. ഹമാസിന്റെ നേതൃനിരയെ ഇല്ലാതാക്കലാണ് ലക്ഷ്യമെന്ന് ഇസ്രയേൽ പ്രതിരോധ വക്താവും വ്യക്തമാക്കി.

Story Highlights: Israel Forms Emergency Government for War Against Hamas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top