Advertisement

മുതിർന്ന പ്രവാസി മാധ്യമ പ്രവർത്തകൻ ഐ.എം.എ റഫീഖ്​ അന്തരിച്ചു

October 11, 2023
Google News 2 minutes Read

ദോഹ: ഖത്തറിലെ മുതിർന്ന മധ്യമ പ്രവർത്തകനും കേരള ശബ്ദം, വീക്ഷണം എന്നിവയുടെ ദോഹ റിപ്പോർട്ടറുമായ തൃശുർ വടക്കേകാട്​ സ്വദേശി ഐ. എം. എ റഫീഖ് (63) അന്തരിച്ചു. ഖത്തറിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ ആയ ഇന്ത്യൻ മീഡിയ ഫോറം സ്ഥാപക ഭാരവാഹിയും, ദീർഘകാലം പ്രസിഡന്റ്, ജനറൽ സെക്രട്ടറി പദവികൾ വഹിക്കുകയും ചെയ്​തിരുന്നു.

അസുഖ ബാധിതനായി ചികിത്സയിലായിരുന്ന ഇദ്ദേഹം ഒന്നര മാസം മുമ്പാണ്​ നാട്ടിലേക്ക്​ മടങ്ങിയത്​. ഏതാനും ദിവസങ്ങളിലായി ഗുരുതരാവസ്ഥയിലായിരുന്നു. ​വ്യാഴാഴ്​ച വൈകുന്നേരം വീട്ടിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്​. നേരത്തെ കുവൈത്തിൽ പ്രവാസിയായിരുന്ന ഐ.എം.എ റഫീഖ്​ 2006ലാണ്​ ഖത്തറിലെത്തുന്നത്​.

സ്വകാര്യ സ്ഥാപനത്തിലെ തൊഴിലിനൊപ്പം മാധ്യമ പ്രവർത്തന മേഖലയിലും സജീവമായിരുന്നു. നാട്ടിൽ കോൺഗ്രസിൻെറ സജീവ പ്രവർത്തകനായിരുന്ന ഇദ്ദേഹം, മുതിർന്ന നേതാക്കളുമായി അടുത്ത ബന്ധം നിലനിർത്തിയിരുന്നു. നിര്യാണത്തിൽ ഇന്ത്യൻ മീഡിയ ഫോറം ഖത്തർ അനുശോചിച്ചു.

വട​ക്കേകാട്​ മണികണ്​ഠേശ്വരം വീട്ടിലയിൽ പരേതരായ കുഞ്ഞിബാവ, ഖദീജ ദമ്പതികളുടെ മകനാണ്​. രഹനയാണ്​ ഭാര്യ. മക്കൾ: റിയ, റഈസ്​, ഫൈസൽ. മരുമക്കൾ: ദാർവിഷ്​ , സഫ്​ന (പൊന്നാനി). സഹോദരങ്ങൾ: ഐ.എം.എ ജലീൽ, ഐ.എം.എ അബ്​ദുല്ല (ഖത്തർ), ഐ.എം.എ ബഷീർ. ഖബറടക്കം ​വ്യാഴാഴ്​ച നടക്കും.

Story Highlights: Senior expatriate journalist IMA Rafique in qatar has passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here