Advertisement

14 വയസുകാരി ജീവനൊടുക്കിയ കേസിൽ 18 വയസുകാരൻ അറസ്റ്റിൽ

October 12, 2023
Google News 1 minute Read
POCSO case

14 വയസുകാരി ആത്മഹത്യ ചെയ്ത കേസിൽ 18 വയസുകാരൻ അറസ്റ്റിൽ. മാലിപ്പാറ സ്വദേശി വിവേക് ബിനുവിനെയാണ് പോക്സോ കേസിൽ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒമ്പതാം തീയതി ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടത്തിൽ ലൈംഗീക അതിക്രമത്തിന് ഇരയായതായി കണ്ടെത്തി.

പെൺകുട്ടിയുടെ സുഹൃത്തുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായതെന്ന് ഇൻസ്പെക്ടർ ഷൈൻ പറഞ്ഞു. തുടർന്ന് പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്ന വിവേകിനെ അറസ്റ്റു ചെയ്യുകയായിരുന്നു. മുവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസ്, ഇൻസ്പെക്ടർ ഷൈൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

Story Highlights: 18 year old youth arrested in POCSO Case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here