ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ വാര്‍ റൂം ആയി പ്രവര്‍ത്തിയ്ക്കുന്ന കെട്ടിടം ഒഴിയാന്‍ നിര്‍ദേശം

ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ വാര്‍ റൂം ആയി പ്രവര്‍ത്തിയ്ക്കുന്ന കെട്ടിടം ഒഴിയാന്‍ നിര്‍ദേശം. രാജ്യസഭ ഹൗസിങ് കമ്മറ്റിയുടെതാണ് നിര്‍ദേശം. 15 GRG റോഡിലെ വസതി ആണ് ഒഴിയേണ്ടത്. അഞ്ചു സംസ്ഥാന തെരഞ്ഞെടുപ്പുകളുടെ സ്‌ക്രീനിംഗ് കമ്മറ്റികള്‍ ഇവിടെ വച്ച് ചേരാനിരിയ്‌ക്കെ ആണ് നിര്‍ദേശം. കോണ്‍ഗ്രസ്സ് മുന്‍ എം.പി പ്രതീപ് ഭട്ടാചാര്യയ്ക്ക് അനുവദിച്ചിരുന്ന വസതി ആണ് ഇത്.
2011 മുതല്‍ കോണ്‍ഗ്രസ്സിന്റെ സമൂഹമാധ്യമ വിഭാഗം പ്രപര്‍ത്തിച്ച് വരുന്നത് ഇവിടം കേന്ദ്രികരിച്ചാണ്. പ്രതീപ് ഭട്ടാചാര്യയുടെ രാജ്യസഭാ കാലാവധി ഓഗസ്റ്റില്‍ അവസാനിച്ചിരുന്നു. വീട് ഒഴിയാന്‍ പ്രതീപ് ഭട്ടാചാര്യ കൂടുതല്‍ സമയം ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. തുടര്‍ന്നാണ് വാര്‍ ഒഴിയാന്‍ നിര്‍ദേശം നല്‍കിയത്.
Story Highlights: Congress to vacate its war room in Delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here