‘സിപിഐഎം നേതാക്കളുടെ ഭീഷണി മൂലമാണ് നാടുവിട്ടത്’; കാണാതായ പഞ്ചായത്ത് സെക്രട്ടറിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി

കാണാതായ നെന്മാറ പഞ്ചായത്ത് അസി.സെക്രട്ടറി സുബൈർ അലിയെ പാലക്കാടെത്തിച്ചു.മധുരയിലെ ലോഡ്ജിൽ നിന്നാണ് നെന്മാറ പോലീസ് സുബൈർ അലിയെ കണ്ടെത്തിയത്.സിപിഐഎം നേതാക്കളുടെ ഭീഷണിയെ തുടർന്ന് ഇന്നലെയാണ് സുബൈർ അലി കത്തെഴുതി വെച്ച് നാടുവിട്ടുപോയത്.
സുബൈർ അലിയെ ആലത്തൂർ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി.
സിപിഐഎം നേതാക്കളുടെ ഭീഷണി മൂലമാണ് നാട് വിട്ടതെന്ന് ആവർത്തിച്ച് കാണാതായ നെന്മാറ അസി. സെക്രട്ടറി സുബൈർ അലി. വളരെ ആത്മാർത്ഥമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണ് താൻ.
ക്യാബിനിൽ കയറി ഭീഷണിപ്പെടുത്തിയത് മാനസിക പ്രയാസമുണ്ടാക്കി. താൻ കുറ്റക്കാരനല്ലാത്ത സംഭവത്തിൽ ഏറെ പ്രയാസം തോന്നിയെന്ന് അദ്ദേഹം മൊഴി നൽകി.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നൽകിയ വ്യാജ പരാതി ഏറെ വേദനിപ്പിച്ചു.വ്യാജ പരാതിയും ഭീഷണിയും സഹിക്കാൻ കഴിയാതെ വന്നതോടെയാണ് നാടുവിട്ടു പോവാൻ തീരുമാനമെടുത്തതിന്ന് മജിസ്ട്രേറ്റിന് മുന്നിൽ സുബൈർ അലി മൊഴി നൽകി.
Story Highlights: Missing Panchayat Assistant Secretary appear Before Magistrate