ഏഷ്യൻ ഗെയിംസ് നേട്ടത്തിൽ ആരും അഭിനന്ദിച്ചില്ലെന്ന് പി ആർ ശ്രീജേഷ്; മന്ത്രി ഫോണിൽ വിളിച്ചെങ്കിലും ശ്രീജേഷിനെ കിട്ടിയില്ലെന്ന് പി വി ശ്രീനിജിൻ
ഏഷ്യൻ ഗെയിംസ് നേട്ടത്തിൽ ആരും അഭിനന്ദിക്കാൻ എത്തിയില്ലെന്ന് പി ആർ ശ്രീജേഷ് ട്വന്റിഫോറിനോട് പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ കായിക താരങ്ങൾക്ക് വലിയ പരിഗണന ലഭിക്കുന്നു. വലിയ നേട്ടങ്ങൾ സ്വന്തമാക്കുന്ന കായിക താരങ്ങൾക്ക് കേരളത്തിൽ പരിഗണന ലഭിക്കുന്നില്ല. ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണനേട്ടത്തിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹോക്കി താരം പി ആര്‍ ശ്രീജേഷ് രംഗത്തെത്തിയത്.
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയിട്ട് സ്വന്തം പഞ്ചായത്ത് പ്രസിഡന്‍റ് പോലും ഒന്നു കാണാൻ വന്നില്ലെന്ന് ശ്രീജേഷ് മാധ്യമങ്ങളോട് പറഞ്ഞു. ബംഗാള്‍ ഗവര്‍ണറാണ് തന്നെ അഭിനന്ദിക്കാനായി ആദ്യമായി വീട്ടിൽ എത്തുന്നതെന്നും അദ്ദേഹം വന്നതില്‍ സന്തോഷമുണ്ടെന്നും ശ്രീജേഷ് പറഞ്ഞു. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി തിരിച്ചെത്തിയിട്ട് മൂന്ന് നാല് ദിവസമായി. ഇതുവരെ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ല എന്നും ശ്രീജേഷ് പറഞ്ഞു.
എന്നാൽ വിഷയവുമായി ബന്ധപ്പെട്ട് പി ആർ ശ്രീജേഷിനെ അഭിനന്ദിക്കാൻ പി വി ശ്രീനിജിൻ എംഎൽഎ വീട്ടിലെത്തി. ശ്രീജേഷ് വീട്ടിലെത്തിയ വിവരം അറിഞ്ഞിരുന്നില്ല. മെഡൽ നേട്ടത്തിന് പിന്നാലെ മന്ത്രി ഫോണിൽ വിളിച്ചെങ്കിലും ശ്രീജേഷിനെ കിട്ടിയില്ല. ക്യാബിനറ്റ് ചർച്ച ചെയ്‌ത ശേഷമാണ് അഭിനന്ദന കാര്യങ്ങളിൽ തീരുമാനം എടുക്കുന്നതെന്നും പി വി ശ്രീനിജിൻ എംഎൽഎ പറഞ്ഞു.
Story Highlights: P R Sreejesh says govt didnt support sports persons
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here