Advertisement

ആശുപത്രികളും ആംബുലന്‍സുകളും മുതല്‍ സ്‌കൂളുകള്‍ വരെ; ഗാസയില്‍ തകര്‍ന്നടിഞ്ഞ അടിസ്ഥാന സൗകര്യങ്ങള്‍

October 13, 2023
Google News 2 minutes Read
Gaza infrastructure damaged since Israel declared war

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹമാസിനെതിരായി യുദ്ധം പ്രഖ്യാപിച്ചതുമുതല്‍ ഗാസ മുനമ്പില്‍ സിവിലിയന്‍ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ കനത്ത പ്രത്യാക്രമണമാണ് നടത്തുന്നത്. അഭയകേന്ദ്രങ്ങളും ആശുപത്രികളും അടക്കം ഇസ്രയേല്‍ സേനയുടെ ആക്രമണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടില്ല. ഗാസയിലുണ്ടായ ആക്രമണങ്ങളില്‍ സ്‌കൂളുകളും ആശുപത്രികളും അടക്കം അടിസ്ഥാന സൗകര്യങ്ങളില്‍ ഭൂരിഭാഗവും പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നു. ഗാസയുടെ ആകെ വിസ്തീര്‍ണം 365ച.കി.മീറ്ററാണ്. ഗാസയില്‍ വര്‍ഷിച്ചത് 6,000 ബോംബുകളെന്നാണ് ഇസ്രയേലി എയര്‍ഫോഴ്സ് ട്വീറ്റ് ചെയ്യുന്നത്..(Gaza infrastructure damaged since Israel declared war)

ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 11 പള്ളികള്‍ തകര്‍ത്തതായും ഏഴ് പള്ളികള്‍ക്കും മോസ്‌കുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായും ഐക്യരാഷ്ട്രസഭയുടെ ഒസിഎച്ച്എ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാസ സിറ്റി, ഖാന്‍ യൂനിസ്, ബെയ്ത് ലാഹിയ, യാര്‍മൂക്ക് എന്നിവിടങ്ങളിലാണ് പള്ളികള്‍ സ്ഥിതി ചെയ്യുന്നത്. തകര്‍ന്ന പള്ളികളില്‍ പലതും പുരാതനമായിരുന്നു. 22,600 പാര്‍പ്പിട കെട്ടിടങ്ങളാണ് ഗാസയില്‍ നശിച്ചത്. ഐക്യരാഷ്ട്രസഭയുടെ കണക്ക് പ്രകാരം ഏകദേശം 2,835 കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. 1,791 എണ്ണം ഗുരുതരമായ നാശനഷ്ടങ്ങള്‍ കാരണം വാസയോഗ്യമല്ലാതായി. 12,630 എണ്ണം ഭാഗികമായി നശിച്ചു.

19 ആരോഗ്യ കേന്ദ്രങ്ങള്‍ ഗാസയിലെ ആക്രമണത്തില്‍ തകര്‍ന്നു. നിലവില്‍ 13 ആശുപത്രികള്‍ മാത്രമാണ് പ്രവര്‍ത്തനക്ഷമമായുള്ളത്. ബോംബാക്രമണത്തെത്തുടര്‍ന്ന് ടെല്‍ അവീവിലെ ബൈത്ത് ഹനൂന്‍ ആശുപത്രിയും അല്‍ ഒയുന്‍ ആശുപത്രിയും പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമായി.20 ആംബുലന്‍സുകളും തകര്‍ന്നവയില്‍ ഉള്‍പ്പെടുന്നു.

Read Also: ഇസ്രായേൽ വ്യോമാക്രമണത്തിൽ 13 ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസ്

90 വിദ്യാഭ്യാസ സൗകര്യങ്ങളെങ്കിലും ഗാസിയില്‍ തകര്‍ന്നിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണം എമര്‍ജന്‍സി ഷെല്‍ട്ടറായും ഉപയോഗിച്ചിരുന്നു. 70 വ്യാവസായിക കെട്ടിടങ്ങളും നശിച്ചു. മലിനജല പമ്പിംഗ് സ്റ്റേഷനുകളും മലിനജല ശുദ്ധീകരണ പ്ലാന്റുകളും പ്രവര്‍ത്തനം നിലച്ചു. ഇസ്രായേല്‍ ആക്രമണത്തില്‍ 49 മാധ്യമങ്ങളും പത്ര ഓഫീസുകളും ഗാസയില്‍ നശിപ്പിക്കപ്പെട്ടു. ഇസ്രായേല്‍ ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്ന ഗാസയിലെ പലസ്തീന്‍ ടവറില്‍ നിന്നുള്ള പ്രാദേശിക സ്വതന്ത്ര പത്രമായ അല്‍-അയ്യവും ഇതില്‍ ഉള്‍പ്പെടുന്നു.

Story Highlights: Gaza infrastructure damaged since Israel declared war

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here