Advertisement

സ്ത്രീകളെ ഭയന്ന് ജീവിക്കുന്ന ഒരു മനുഷ്യൻ; 55 വർഷമായി സ്വയം തടവിൽ കഴിയുന്ന 71-കാരൻ

October 14, 2023
2 minutes Read

മനുഷ്യനായാൽ എന്തൊക്കെ പേടിയായിരിക്കും ഉണ്ടാകുക. മനുഷ്യന് മനുഷ്യനെ പേടി, മൃ​​ഗങ്ങളെ പേടി, ഉണ്ടെന്നും ഇല്ലെന്നും വിശ്വസിക്കുന്ന പ്രേതത്തെ പേടി, ചിലപ്പം സ്വപ്നം കണ്ടു പോലും പേടിക്കാറുണ്ട്. എന്നാൽ സ്ത്രീകളെ പേടിക്കുന്ന ഒരു മനുഷ്യനുണ്ടെങ്കിലോ. കേൾക്കുമ്പോൾ കൗതുകവും അല്പം ചിരിയൊക്കെ തോന്നുമെങ്കിലും എന്നാൽ ഇങ്ങനെയും ഒരു മനുഷ്യനുണ്ട്. ആഫ്രിക്കയിലെ റുവാണ്ടൻ സ്വദേശിയായ കാലിറ്റ്‌ക്‌സെ സാംവിറ്റ എന്ന 71 കാരനാണ് ഇതുവരെ ആരും കേട്ടിട്ടില്ലാത്ത പേടിയുടെ ഉടമസ്ഥൻ.

സ്ത്രീകളെ ഭയന്ന് 55 വർഷമായി ഒരു വീടിനുള്ളിൽ ഒറ്റപ്പെട്ട് കഴിഞ്ഞുവരികയാണ് സാംവിറ്റ. സ്ത്രീകളുമായി ഇടപഴകേണ്ടിവരുമെന്ന് ഭയന്നാണ് അദ്ദേഹം വീട്ടിൽ സ്വയം തടവിൽ കഴിയുന്നത്. 16-ാം വയസ് മുതലാണ് ഇദ്ദേഹം സ്ത്രീകളിൽ നിന്ന് അകന്ന് താമസിക്കാൻ തുടങ്ങിയത്. വീടിന് പുറത്ത് സ്ത്രീകൾ പ്രവേശിക്കാതിരിക്കാൻ 5 അടി ഉയരത്തിൽ വേലി കെട്ടി ആരും കാണാത്ത രീതിയിൽ മറച്ചുകൊണ്ടാണ് താമസിക്കുന്നത്. എന്നാൽ ഏറ്റവും വിചിത്രമായ കാര്യം സാംവിറ്റ ജീവൻ നിലനിർത്തുന്നത് ആ ഗ്രാമത്തിലെ സ്ത്രീകളെ ആശ്രിച്ചാണ് എന്നതാണ്.

കുട്ടിക്കാലം മുതൽ ഇദ്ദേഹം വീട് വിട്ട് പുറത്തുപോകുന്നത് കണ്ടിട്ടില്ലെന്ന് ​ഗ്രാമത്തിലെ സ്ത്രീകൾ പറയുന്നത്. ഇവരാണ് പലപ്പോഴും സാംവിറ്റയ്ക്ക് ആവശ്യമായ ഭക്ഷണവും പലചരക്ക് സാധനങ്ങളും നൽകാറുള്ളത്. ഇവവർ വീട്ടുമുറ്റത്തേക്ക് വലിച്ചെറിഞ്ഞ് കൊടുക്കുന്ന ഭക്ഷണസാധനങ്ങളാണ് സാംവിറ്റയുടെ ജീവൻ നിലനിർത്തുന്നത്. സ്ത്രീകൾ തന്റെ വീടിന്റെ സമീപത്ത് നിന്ന് പോയെന്ന് ഉറപ്പിച്ച ശേഷമാണ് സാംവിറ്റ ഈ ഭക്ഷണം വീട്ടിനുള്ളിൽ നിന്ന് ഇറങ്ങിവന്ന് എടുത്തുകൊണ്ടുപോകുക. വീടിന്റെ പരിസരത്ത് ഏതെങ്കിലും സ്ത്രീകളെ കണ്ടാലും ഇദ്ദേഹം വീട് പൂട്ടി അകത്ത് ഇരിക്കും.

എന്നാൽ സാംവിറ്റയ്ക്ക് ഗൈനോഫോബിയ എന്ന മാനസിക അവസ്ഥയാണ് സ്ത്രീകളോട് ഭയം തോന്നനുള്ള കാരണമെന്നാണ് റിപ്പോർട്ട്. സ്ത്രീകളോടുള്ള അകാരണമായ ഭയത്തെയാണ് ഗൈനോഫോബിയ എന്നു പറയുന്നത്. സ്ത്രീകളോടുള്ള അമിത ഭയവും അവരെക്കുറിച്ച് ചിന്തിക്കുമ്പോൾ പോലും ഉണർത്തുന്ന ഉത്കണ്ഠയുമാണ് ഗൈനോഫോബിയയുടെ പ്രധാന ലക്ഷണങ്ങൾ. കൂടാതെ പാനിക് അറ്റാക്ക് , നെഞ്ചിലെ അസ്വസ്ഥതകൾ, അമിതമായി വിയർക്കൽ, അതിവേഗത്തിലുള്ള ഹൃദയമിടിപ്പ്, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയൊക്കെ ഇതിൽ ഉൾപ്പെടുന്നുണ്ട്.

എന്നാൽ മാനസിക വൈകല്യങ്ങളുടെ ‘ഡയഗനോസ്റ്റിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മാനുവലിൽ ഗൈനോഫോബിയയെ അംഗീകരിക്കുന്നില്ല. ക്ലിനിക്കൽ രംഗത്തുള്ളവർ ഇതിനെ ഒരു സ്‌പെസിഫിക് ഫോബിയയാണ് കണക്കാക്കുന്നത്.

Story Highlights: 71-Year-Old African Man Has Been Living In Isolation For 55 Years To Stay Away From Women

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top