‘അന്താരാഷ്ട്ര നിലവാരത്തിലുള്ള കൊല്ലം റെയിൽവേ സ്റ്റേഷൻ രണ്ടു വര്‍ഷത്തിനുളളില്‍’; എൻ കെ പ്രേമചന്ദ്രൻ

മുന്നൂറ്റിഅറുപത്തിയൊന്നു കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കൊല്ലം റെയില്‍വേ സ്റ്റേഷന്റെ നിര്‍മാണപ്രവൃത്തികള്‍ രണ്ടു വര്‍ഷത്തിനുളളില്‍ പൂര്‍ത്തിയാക്കുമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി. യാത്രക്കാര്‍ക്ക് രാജ്യാന്തര നിലവാരത്തില്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്ന രീതിയിലാണ് നിര്‍മാണം. എന്‍കെ പ്രേമചന്ദ്രന്‍ എംപിയും ഉദ്യോഗസ്ഥരും നിര്‍മാണപ്രവൃത്തികള്‍ വിലയിരുത്തി.(construction works of Kollam railway station)
2025 ഡിസംബറില്‍ പുതിയ റെയില്‍വേ സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്ന രീതിയില്‍ അതിവേഗത്തിലാണ് നിര്‍മാണം. റെയില്‍വേ സ്റ്റേഷന്റെ നിലവിലുളള കെട്ടിടങ്ങള്‍ പൂര്‍ണമായും പൊളിച്ചുമാറ്റുന്ന പ്രവൃത്തിയും തുടരുകയാണ്.നേരത്തെ നിശ്ചയിച്ച ഗോള്‍ഡ് ഗ്രേഡില്‍ നിന്ന് പ്ളാറ്റിനം ഗ്രേഡ് നിലവാരത്തിലേക്ക് പദ്ധതി മാറ്റിയിട്ടുണ്ടെന്ന് ദക്ഷിണറെയില്‍വേ നിര്‍മാണവിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അന്‍പത്തിഅയ്യായിരം ചതുരശ്രഅടിയുളള അഞ്ചുനില കെട്ടിടം ഉള്‍പ്പെടുന്നതാണ് ഒന്നാംടെര്‍മിനല്‍. നഗരത്തിലെ പാര്‍ക്കിങ് പ്രശ്നത്തിന് പരിഹാരമായി മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് സൗകര്യവും ഉണ്ട്. എംപിയോടൊപ്പം ദക്ഷിണ റയില്‍വേ നിര്‍മാണ വിഭാഗം കേരള മേധാവി ഷാജി സക്കറിയ, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ചന്ദ്രു പ്രകാശ് തുടങ്ങി ഉന്നത ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
Story Highlights: construction works of Kollam railway station
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here