Advertisement

‘ജാതി സെൻസസ് വെറും ഇലക്ഷൻ സ്റ്റണ്ട്, പിന്നോക്കക്കാരന് പ്രയോജനം ഉണ്ടാകണം’: വെള്ളാപ്പള്ളി നടേശൻ

October 14, 2023
Google News 2 minutes Read
vellapally natesan

ഇന്ത്യ മുന്നണിയുടെ ജാതി സെൻസസ് ആവശ്യത്തെ ചോദ്യം ചെയ്‌ത്‌ വെള്ളാപ്പള്ളി വെള്ളാപ്പള്ളി നടേശൻ. ജാതി സെൻസസ് വെറും ഇലക്ഷൻ സ്റ്റണ്ട്. അയിത്തം ഇപ്പോഴും നിലനിക്കുന്നു. ദേവസ്വം മന്ത്രിക്കുണ്ടായ അനുഭവം തന്നെ ഉദാഹരണം. ജാതി സെൻസസിൽ പിന്നോക്കക്കാരന് പ്രയോജനം ഉണ്ടാകണം.(vellapally nadeshan against caste sensus)

സ്വാതന്ത്ര്യം ലഭിച്ച് മുക്കാൽ നൂറ്റാണ്ട് പിന്നിട്ടപ്പോഴാണ് ഇത്തരമൊരാവശ്യം വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജാതി സെൻസസ് നടത്തുന്നത് എന്തിനാണെന്ന് അത് നടത്തുന്നവര്‍ പറയുന്നില്ലെന്നും, രാഷ്ട്രീയാധികാരം കൊടുക്കാനാണെങ്കിൽ അക്കാര്യം അവർ വ്യക്തമാക്കേണ്ടതുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. പിന്നാക്കക്കാരെ പറ്റിക്കാനാണ് ജാതി സെൻസസെന്നും അദ്ദേഹം പറഞ്ഞു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

മാന്യമായി പ്രവർത്തിക്കുന്ന ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ ഉയർന്ന ആരോപണം അടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്നതു പോലെയായി. മാധ്യമങ്ങൾ റേറ്റിങ് കൂട്ടാൻ സത്യവും ധർമവും നീതിയും ഇല്ലാതാക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

രാഷ്ട്രീയഭേദമന്യേ ചില സഹകരണ സ്ഥാപനങ്ങളിൽ കൊള്ള നടന്നിട്ടുണ്ട്. അതിന്റെ പേരിൽ ഈ മേഖലയെ അടച്ചാക്ഷേപിച്ച് തകർക്കാൻ ശ്രമിക്കുന്നന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. വിഴിഞ്ഞത്ത് അണികളെ യുദ്ധത്തിനിറക്കുന്നത് ശരിയല്ല. മത മേലധ്യക്ഷൻമാർ പക്വതയോട് പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: vellapally nadeshan against caste sensus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here