മഹുവാ മൊയ്ത്രയ്‌ക്കെതിരെ കോഴ ആരോപണവുമായി ബിജെപി നേതാവ്; പരിഹസിച്ചുതള്ളി മഹുവ

തൃണല്‍മൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മൊയ്ത്രയ്ക്ക് എതിരെ ഗുരുതര ആരോപണവുമായി ബിജെപി നേതാവ് നിഷികാന്ത് ദുബെ. പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കുന്നതിന് മഹുവ, വ്യവസായിയില്‍ നിന്ന് കോഴ വാങ്ങിയെന്നാണ് ആരോപണം. മാഹുവയെ ഉടന്‍ സസ്‌പെന്റ് ചെയ്യണമെന്നും അന്വേഷണം നടത്തണമെന്നും ആരോപിച്ച്, നിഷികാന്ത് ദുബെ ലോകസഭ സ്പീക്കര്‍ക്ക് കത്തയച്ചു. (BJP MP alleges Mahua Moitra takes cash for asking questions in Parliament)
മൊഹുവ മൊയ്ത്ര, ഗുരുതരമായ അവകാശലംഘനം നടത്തിയെന്നും, സഭയെ സഭയെ അപമാനിച്ചു എന്നുമാണ് നിഷികാന്ത് ദുബെ, സ്പീക്കര്‍ ഓം ബിര്‍ളക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.മൊഹുവ മൊയ്ത്ര, പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യങ്ങളില്‍ ഭൂരിഭാഗവും, വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണെന്നാണ് ആരോപണം.
മഹുവ ഉന്നയിച്ച 61ല്‍ 50 ചോദ്യങ്ങളും ഹിരാനന്ദാനിക്ക് വേണ്ടി ആയിരുന്നു വെന്നും, പകരമായി പണവും സമ്മാനങ്ങളും കൈപറ്റി എന്നും കത്തില്‍ പറയുന്നു. ഹിരാനന്ദാനി ഗ്രൂപ്പിന്റെ വ്യവസായ എതിരാളിയായ അദാനി ഗ്രൂപ്പിനെ കേന്ദ്രീകരിച്ചായിരുന്നു ചോദ്യങ്ങളെന്നും, ഇത് മറച്ചുവെക്കാന്‍ പ്രധാനമന്ത്രിക്കെതിരെയും, ആഭ്യന്തരമന്ത്രിക്കെതിരെയും അദാനിക്കെതിരെയും ആരോപങ്ങള്‍ ഉന്നയിച്ചെന്നും നിഷിക്കാന്ത് ദുബെയുടെ കത്തിലുണ്ട്.
ഇത് സംബന്ധിച്ച് അനന്ത് ദേഹാദ്ര കണ്ടെത്തിയ തെളിവുകളും നിഷിക്കാന്ത് ദുബെ സ്പീക്കര്‍ക്ക് അയച്ചു നല്‍കി. മഹുവയെ ഉടന്‍ സസ്‌പെന്റ് ചെയ്യണമെന്നും, അന്വേഷണ സമിതി രൂപീകരിക്കണമെന്നും ദുബെ ആവശ്യപ്പെട്ടു. 2005ലെ ചോദ്യത്തിന് കോഴ ആരോപണത്തിന് സമാനമായ നടപടിയെടുക്കണമെന്നാണ് ദുബെയുടെ ആവശ്യം.
അന്വേഷത്തെ മഹുവ സ്വാഗതം ചെയ്തു. കോഴലഭിച്ച പണം കോളേജുകള്‍ തുടങ്ങാനാണ് താന്‍ ഉപയോഗിക്കുകയെന്നും, നിഷികാന്ത് ദുബയ്ക്ക് അവിടെ നിന്ന് ഒറിജിനല്‍ ഡിഗ്രികള്‍ സമ്പാദിക്കാമെന്നും എക്‌സിലൂടെ മഹുവാ പരിഹസിച്ചു.
Story Highlights: BJP MP alleges Mahua Moitra takes cash for asking questions in Parliament
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here