Advertisement

പ്രളയത്തിന് ശേഷം സമീപകാലത്ത് പെയ്ത ഏറ്റവും കൂടുതൽ മഴ; അപകട സാധ്യത ഉള്ള ഇടങ്ങളിൽ ഉള്ളവരെ കാമ്പുകൾ എത്തിക്കണമെന്ന് മന്ത്രി കെ.രാജൻ

October 15, 2023
Google News 2 minutes Read
minister k rajan about rain

പ്രളയത്തിന് ശേഷം സമീപകാലത്ത് പെയ്ത ഏറ്റവും കൂടുതൽ മഴയാണ് നിലവിലേതെന്ന് മന്ത്രി കെ.രാജൻ. സംസ്ഥാനത്ത് മഴ കഠിനം അല്ലെങ്കിലും തുടർച്ചയായി ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. 211 എം എം മഴ എയർപോർട്ട് സമീപത്ത് പെയ്തു. നഗരത്തിൽ 118 എം എം പെയ്തു. ( minister k rajan about rain )

ഇതിനോടകം തന്നെ വിവിധ പ്രദേശങ്ങളിലായി 17 ക്യാമ്പുകൾ തുടങ്ങിയിട്ടുണ്ട്. 577 പേര് ക്യാമ്പുകളിലുണ്ട്. 17 ക്യാമ്പുകളിൽ 15 എണ്ണം നഗരത്തിലാണ്. ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുമെന്ന് കളക്ടർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.

ചില പ്രദേശങ്ങളിൽ ഗുരുതരമായ സാഹചര്യമാണ് ഉള്ളതെന്നും അപകട സാധ്യത ഉള്ള ഇടങ്ങളിൽ ഉള്ളവരെ കാമ്പുകൾ എത്തിക്കണമെന്നും മന്ത്രി നിർദേശം നൽകി.

കാലാവസ്ഥ പ്രവചനത്തിൽ ഒരു പ്രശ്‌നവും വന്നിട്ടില്ലെന്നും കേരളത്തിൽ ചിലപ്പോൾ കാലാവസ്ഥ പ്രവചനതീതമാകുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Story Highlights: minister k rajan about rain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here